പകല്‍ സമയങ്ങളിലും ലൈറ്റ് കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍

നട്ടുച്ചക്ക് ലൈറ്റിട്ട് പാഞ്ഞുവരുന്ന ബൈക്കുകാരനോട് പരോപകാരം തോന്നി കൈയും കലാശവും കാട്ടി ഇനി ഹെഡ്‌ലൈറ്റ് കെടുത്താന്‍ പറയരുത്, അവര്‍ നിസ്സഹായരാണ്. വണ്ടി സ്റ്റാര്‍ട്ടാക്കുേമ്പാള്‍ മുതല്‍ ഇനി ഹെഡ്‌ലൈറ്റും തെളിയും, പകലായാലും രാത്രിയായാലും. ലൈറ്റ് ഓഫാക്കാനോ ഓണ്‍ ചെയ്യാനോ സ്വിച്ചും ഉണ്ടാവില്ല. കാര്യം ഉള്‍ക്കൊള്ളാനാവില്ലെങ്കിലും സംഗതി യാഥാര്‍ഥ്യമാണ്.
ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ (എ.എച്ച്.ഒ) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറങ്ങുന്ന ഇരുചക്രവാഹനങ്ങളിലാണ് പുതിയ ക്രമീകരണം നിര്‍ബന്ധമാക്കിയിത്. ഇനി ഇറക്കുന്ന വാഹനങ്ങളിലെല്ലാം ക്രമീകരണം ഏര്‍പ്പെടുത്താന്‍ നിര്‍മാതാക്കളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം വാഹനങ്ങള്‍ നിരത്തിലും എത്തിക്കഴിഞ്ഞു. അപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം. പകല്‍ സമയങ്ങളില്‍ തെളിച്ച് വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് എതിരെയുള്ള വാഹനങ്ങളുടെ ശ്രദ്ധയില്‍പെടുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ കണ്ടെത്തല്‍. വിദേശരാജ്യങ്ങളില്‍ 2003 മുതല്‍തന്നെ ഇത് നിലവിലുണ്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച കമീഷന്‍ ഇത് സംബന്ധിച്ച് 2016 മാര്‍ച്ചില്‍ തന്നെ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുകയും മരണമടയുകയും ചെയ്യുന്നവരില്‍ കൂടുതല്‍ ഇരുചക്രവാഹനയാത്രികരാണെന്നാണ് കണക്കുകള്‍. കേരളത്തിലെ മാത്രം കണക്ക് പരിശോധിച്ചാല്‍ 2016ല്‍ 39,446 അപകടങ്ങളിലായി 4213 പേരാണ് മരിച്ചത്.
ഇതില്‍ 40 ശതമാനവും ബൈക്ക്‌യാത്രികരാണ്. മഞ്ഞ്, പൊടിപടലം മൂടിയ അന്തരീക്ഷം തുടങ്ങിയ സാഹചര്യങ്ങളില്‍ പുതിയ സംവിധാനം പകല്‍സമയങ്ങളിലും കൂടുതല്‍ കാര്യക്ഷമമാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























