മകളെ പീഡിപ്പിച്ച ഗള്‍ഫുകാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു; സംഭവം മലപ്പുറത്ത്

കേരളത്തില്‍ ദിവസേന ഞെട്ടിക്കുന്ന പീഡന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. കൊല്ലം കുണ്ടറയില്‍ മുത്തച്ഛന്റെ പീഡനത്തിന് ഇരയായി ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിനു പിറകെ സ്വന്തം മകളെ അച്ഛന്‍ പീഡിപ്പിച്ച സംഭവം പുറത്തുവരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് നാണക്കേടുണ്ടാക്കുന്ന ഈ സംഭവം.
മകളെ പീഡിപ്പിച്ച 50 കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കു തിരിച്ചെത്തിയ ഇയാളെ വിമാനത്താവളത്തില്‍ വച്ചു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. പക്ഷെ ഇതേക്കുറിച്ച് പുറത്തറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്നുള്ള ഭയത്തെത്തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിച്ചില്ല.
അച്ഛന്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുകയാണെന്ന വിവരം അറിഞ്ഞ ശേഷം മകള്‍ അസ്വസ്ഥയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ സ്‌കൂളിലെ അധ്യാപകരോട് ഇതേക്കുറിച്ച് പറയുകയായിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അച്ഛന്‍ അവധിക്കായി നാട്ടിലെത്തിയപ്പോള്‍ വീട്ടില്‍ വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha


























