നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് കസ്റ്റഡിയില്‍

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ പി.കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്രയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്നും കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിക്കുന്നതിനിടെയാണ് മറ്റൊരു കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് സുപ്രീം കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























