ആര്‍.എസ്.എസിന്റെ ഉയര്‍ച്ചയില്‍ അഹങ്കാരത്തോടെ കെ. സുരേന്ദ്രന്‍

ആര്‍എസ്എസുകാര്‍ നിയമസഭാ മന്ദിരത്തിന്റെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായതല്ല. പിണറായിയെപ്പോലെ കൊലക്കേസ്സ് പ്രതികളുമല്ല. ജനങ്ങള്‍ തെരഞ്ഞെടുത്തവരെ ഗ്യാലറിയിലിരുന്ന് കളികണ്ടവര്‍ പരിഹസിക്കുന്നതു കാണുമ്പോള്‍ പരമപുച്ഛമാണ് തോന്നുന്നത്. ഇനിയിപ്പോള്‍ രാഷ്ട്രപതിയെ വേണമെങ്കില്‍ ഒരു ആര്‍ എസ് എസുകാരാനാക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ തന്നു കഴിഞ്ഞു. വല്ലാതെ ഈര്‍ഷ്യ തോന്നുന്നുണ്ടെങ്കില്‍ ചൊറിച്ചിലിനുള്ള മരുന്നു വാങ്ങി പുരട്ടുകയേ രക്ഷയുള്ളൂ.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. അവര്‍ തിരസ്‌കരിക്കുന്ന കാലത്ത് അന്തസ്സായി പ്രതിപക്ഷത്തിരിക്കും. അങ്ങേയറ്റം ക്ഷമയോടെ അന്‍പതുകൊല്ലം പ്രതിപക്ഷത്തിരുന്നിട്ടുണ്ട്. മര്യാദക്കു ഭരണം നടത്താനാണ് പിണറായിക്കു ജനങ്ങള്‍ വോട്ടുനല്‍കിയത്. അതുചെയ്യാതെ നാലു ന്യൂനപക്ഷവോട്ടിനുവേണ്ടി അവിടെയും ഇവിടെയും നടന്ന് ബി.ജെ.പിയെ ആക്ഷേപിക്കാന്‍ നടക്കേണ്ട. ന്യൂനപക്ഷങ്ങള്‍ക്കു കാര്യം പിടി കിട്ടിത്തുടങ്ങിയിട്ടുണ്ട്. ത്രിപുരയിലേയും കേരളത്തിലേയും ജനങ്ങള്‍ പൊതുതെരഞ്ഞെടുപ്പു വരാന്‍ കാത്തിരിക്കുകയാണ് നിങ്ങളെ പാഠം പഠിപ്പിക്കാനെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കുന്നതിനെതിരെ തല്‍പ്പരകക്ഷികള്‍ നടത്തുന്ന കുപ്രചാരണം വിലപ്പോവുമെന്ന് കരുതേണ്ട. നാലില്‍ മൂന്നു ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടിക്ക് അതിന്രെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മററാരുടേയും ഉപദേശം ആവശ്യമില്ല. പിന്നെ കാവിയുടുത്തതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെങ്കില്‍ സഹിക്കുകയല്ലാതെ മാര്‍ഗമില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ഇത്തരം വിലകുറഞ്ഞ പ്രചാരണം നിങ്ങള്‍ ഒരുപാട് നടത്തിയതല്ലേ. ജാതിക്കോമരങ്ങളേയും അഴിമതി രാജാക്കന്‍മാരേയും മതേതരത്വത്തിന്രെ പേരുപറഞ്ഞ് നിങ്ങള്‍ ഒരുപാട് കൊണ്ടുനടന്നില്ലേ? ജനം വെറുത്തു അക്കൂട്ടരെ. ഉത്തര്‍പ്രദേശിലെ ഏറ്റവും ജനപ്രിയനേതാവാണ് യോഗി ആദിത്യനാഥ്. ഹിന്ദു സന്യാസിയാണെങ്കിലും അദ്ദേഹം എല്ലാവരുടേയും മുഖ്യമന്ത്രിയായിരിക്കും. മതേതരത്വം ഹിന്ദുവിനെ ആരും പഠിപ്പിക്കേണ്ടതില്ല. അത് രക്തത്തില്‍ അലിഞ്ഞതാണ്. ഉത്തര്‍പ്രദേശ് ഹിന്ദുസ്ഥാന്രെ ഹൃദയമാണ്. അവിടം ഇനി രാമരാജ്യം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് യോഗിയുടെ നിയോഗമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























