സമവായമില്ലെങ്കില്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്ന് എം.എം. മണി

അതിരപ്പിള്ളി പദ്ധതി സര്‍ക്കാരിന്റെ അജണ്ടയിലുണ്ടെന്നും എന്നാല്‍ സമവായമുണ്ടായാലേ നടപ്പാക്കൂ എന്നും മന്ത്രി എം.എം.മണി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുണ്ടായാല്‍ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകൂ. കെ.എം. മാണി പദ്ധതിക്കു പിന്തുണ അറിയിച്ചിട്ടുണ്ട്, എതിര്‍പ്പുകളുന്നയിച്ചിട്ടുള്ളവരുടെ മനസുമാറുന്നത് എപ്പോഴാണെന്ന് അറിയില്ലെന്നും അതിരിപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























