Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കെ.എം.മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഉന്നതന്‍ തരംതാണ കളികള്‍ കളിക്കുന്നു; കടുത്ത പ്രതിഷേധവുമായി അന്വേഷണോദ്യോഗസ്ഥര്‍ കൂട്ട അവധിയിലേക്ക്

20 MARCH 2017 05:30 PM IST
മലയാളി വാര്‍ത്ത

ബാര്‍ കോഴകേസില്‍ കെ.എം.മാണിക്കെതിരെ അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥരുടെമേല്‍ ഉന്നതതല സമ്മര്‍ദ്ദം. എസ്.പി.സുകേശന്റെ അനാവശ്യ ഇടപെടലുകളും ഡയറക്ടര്‍ക്ക് കേസിലുളള പ്രത്യേക താത്പര്യവും മൂലും കേസന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി നജ്മല്‍ ഹസന്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരുന്നു. എങ്ങനെയും കെ.എം.മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന വാശി ഉന്നതതലത്തില്‍ നിന്നുണ്ടാകുന്നത് സ്വാതന്ത്രമായ അന്വേഷണത്തെ ബാധിക്കുന്നു. നജ്മല്‍ ഹസനു പിന്നാലം അന്വേഷണസംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും ഇപ്പോള്‍ അവധിക്കുളള തയ്യാറെടുപ്പിലാണ്.

വേണ്ടത്ര തെളിവുകള്‍ ഇല്ലാത്ത കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍്പ്പിക്കാന്‍ അന്വേഷണ സംഘത്തോട് ഇക്കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. തെളിവുകള്‍ ഇല്ലെന്ന വസ്തുതകള്‍ നിരത്തി അന്വേഷണസംഘം വിജിലന്‍സ് ഉന്നതനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും തനിക്കറിയണ്ടെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇതേതുടര്‍ന്ന് പലരും അവധിയെടുക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ബാര്‍കേസില്‍ രണ്ടാംവട്ട തുടരന്വേഷണം അനുവദിച്ച വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി കെ.എം.മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അന്വേഷണ ചുമതലയുളള ഉദ്യോഗസ്ഥനു പകരം നേരത്തേ കേസ് അന്വേഷിച്ച എസ്പി.ആര്‍.സുകേശന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. കേസില്‍ സുകേശനുളള താല്‍പര്യത്തില്‍ സംശയവും ഉന്നയിച്ചു. തുടര്‍ന്നാണ് എത്രെയും പെട്ടെന്നു കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം വന്നത്. 

ബാര്‍കേസ് അന്വേഷണചുമതലയുളള ഡിവൈഎസ്പി നജ്മുല്‍ ഹസന്‍ കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ മെഡിക്കല്‍ അവധിയിലാണ്. ഒരു മാസത്തിനുശേഷം രണ്ടാഴ്ചകൂടി അവധിക്കപേക്ഷിച്ചപ്പോള്‍ ഇത് നാടകമാണെന്നായിരുന്നു ഡയറക്ടറുടെ പ്രതികരണം. അവധി അപേക്ഷ മെഡിക്കല്‍ ബോഡിന് വിടാനും നര്‍ദേശിച്ചു. ഫെബ്രുവരി 20 ന് എസ്പി. സുകേശന്‍ ഈ അപേക്ഷ മെഡിക്കല്‍ ബോഡിന് വിട്ടു. അതോടെ താന്‍ ആറുമാസത്തെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുകയാണെന്ന് നജ്മുല്‍ ഹസന്‍ വിജിലന്‍സിനെ അറിയിച്ചു. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മേഖല എസ്പി ഇതിനിടെ വിരമിക്കുകയും ചെയ്തു. തുടര്‍ന്ന് പുതിയ അന്വേഷണസംഘത്തെ ആവശ്യപ്പെട്ട് ഡയറക്ടര്‍ സര്‍ക്കാരിലേക്ക് കത്തെഴുതി.

എസ്.പി. സുകേശനും ബിജുരമേശുമായുളള ബന്ധവും ഏറെ ചര്‍ച്ചയായതാണ്. സുകേശന്‍ കെ.എം.മാണിയെ കുടുക്കാന്‍ അന്വേഷണത്തിനിടയില്‍ നടത്തിയ നിരവധി നാടകങ്ങള്‍ കോടതിയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടവരുത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് തന്നോട് വ്യക്തിപരമായ വിരോധമുണ്ടെന്ന് പലവട്ടം കെ.എം.മാണി പറഞ്ഞതാണ്. മാണിയെകുടുക്കാന്‍ ഏതറ്റുംവരെ പോകാനും ഡയറക്ടര്‍ തുനിയുമെന്ന് അന്വേഷണ ടീമിലെ ഒരുദ്യോഗസ്ഥന്‍ പ്രമുഖമാധ്യമ പ്രവര്‍ത്തകനോട് വെളിപ്പെടുത്തിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (14 minutes ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (15 minutes ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (25 minutes ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (29 minutes ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (40 minutes ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (43 minutes ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (54 minutes ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (54 minutes ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (1 hour ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (1 hour ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (2 hours ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (2 hours ago)

Malayali Vartha Recommends