Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്നില്‍ നിന്ന് നയിക്കാന്‍ വയ്യെങ്കില്‍ പൊയ്ക്കൂടെ മനുഷ്യാ... യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ പോസ്റ്റ് വൈറല്‍

21 MARCH 2017 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട അന്തരിച്ചു

  സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ... 27 ന് രാഹുൽ ഹാജരാകാൻ കോടതി നോട്ടീസ്

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം

നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യം ഇല്ലെങ്കില്‍ ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഉന്നയിച്ചിരിക്കുന്നത്. 

സി.ആര്‍ മഹേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെപിസിസിയ്ക്ക് നാഥന്‍ ഇല്ലാതായിട്ട് രണ്ടാഴ്ച്ച ആകുന്നു. ബിജെപിയുടെയും സിപിഐഎമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്ത് നിന്ന് സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദതയില്‍ ആണ്. ഇന്ന് കെഎസ്‌യു തിരഞ്ഞെടുപ്പ് നടന്നു. ക്യാമ്പസുകളില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന കെഎസ്‌യുവിനെ പരസ്പരം മത്സരിപ്പിച്ച് പാര്‍ട്ടിയിലും, കെഎസ്‌യുവിലും മെമ്പര്‍ഷിപ്പ് എടുക്കും മുന്‍പേ ഗ്രൂപ്പില്‍ അംഗത്വവും എടുപ്പിച്ച്, നാട് മുഴുവന്‍ ഗ്രൂപ്പ് യോഗങ്ങളും കൂടി, ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ട് രസിക്കുകയാണ്. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു. 

പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു. ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം.

കെഎസ്‌യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണ്. അങ്ങ് കാണുന്നില്ലേ താങ്കള്‍ വളര്‍ത്തി, രാഷ്ട്രീയവത്കരിച്ച യൂത്ത് കോണ്‍ഗ്രസിനേയും, കെഎസ്‌യുവിനേയും നേതൃത്വവും, അനുഭവ പരിചയമില്ലാത്ത, രാഷ്ട്രീയ ബോധമില്ലാത്ത കോര്‍പ്പറേറ്റ് ശൈലിക്കാരും ചേര്‍ന്ന് പരീക്ഷണശാലയിലെ പരീക്ഷണ വസ്തുവാക്കി. കെഎസ്‌യുവിനെ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കൂടി ഒരു സഹകരണ സംഘം ആക്കി മാറ്റിയിരിക്കുന്നു. എന്‍എസ്‌യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെമ്പര്‍ഷിപ്പുകളുടെ എണ്ണത്തില്‍ എണ്‍പത് ശതമാനവും അധികാരം പിടിക്കാന്‍ ഉണ്ടാക്കിയ വ്യാജ മെമ്പര്‍ഷിപ്പുകള്‍ മാത്രമാണ്. 



ആവര്‍ത്തിച്ച് പറയട്ടെ പുതിയ നേതൃത്വം വരുന്നതില്‍ ഒരു എതിര്‍പ്പും ഇല്ല, പുതു രക്തം കടന്ന് വന്നേ മതിയാകൂ. പക്ഷേ വര്‍ഗീയ, ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പകരം ഒരേ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ തമ്മില്‍ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തിരഞ്ഞെടുപ്പ് പരിഷ്‌കാരം അവസാനിപ്പിച്ചില്ലായെങ്കില്‍ കനത്ത വില കൊടുക്കേണ്ടി വരും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാനും തയ്യാറാണ്. പക്ഷേ ഇനിയും ഈ സ്ഥിരം സെറ്റില്‍മെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ കാല് വാരല്‍, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കല്‍ എന്നിങ്ങനെയുള്ള സ്ഥിരം നിര്‍ഗുണങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പ്രതീക്ഷ കൈവിടാതെ ഒരു പുതിയ സൂര്യോദയത്തിനായി നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്...  (12 minutes ago)

. ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു...  (21 minutes ago)

ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (31 minutes ago)

ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  (37 minutes ago)

കൊൽക്കത്താ സ്വദേശി കുവൈത്തിൽ നിര്യാതനായി.  (44 minutes ago)

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട അന്തരിച്ചു  (56 minutes ago)

നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

27 ന് രാഹുൽ ഹാജരാകാൻ കോടതി നോട്ടീസ്  (1 hour ago)

ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം  (1 hour ago)

ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും  (2 hours ago)

കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകൾ ഇന്ന് സഭ പാസാക്കും  (2 hours ago)

നിർഭയ നിശ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും...  (2 hours ago)

സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട്  (2 hours ago)

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ.. സംഭവം കൊലപാതകമാണോയെന്ന് സംശയം  (3 hours ago)

സ്കൂട്ടറിൻറെ ഹാൻഡിലിൽ ബസ് തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ  (3 hours ago)

Malayali Vartha Recommends