Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ

21 MARCH 2017 12:06 PM IST
മലയാളി വാര്‍ത്ത

പാറമ്പുഴയില്‍  ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2015 മേയ് 16ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം.ഈ കേസിലെ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാര്‍ മോഷണത്തിനു വേണ്ടി മൂവരെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. മൂവരെയും വീടിനോടു ചേര്‍ന്നുള്ള  ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണു കണ്ടെത്തിയത്.

മദ്യലഹരിയില്‍ ഡ്രൈക്ലീനിങ് സെന്ററിനുള്ളില്‍ കിടന്നുറങ്ങിയ പ്രവീണിനെ പ്രതി കോടാലി ഉപയോഗിച്ച് അടിച്ചു. രക്തം വാര്‍ന്നു കിടന്ന പ്രവീണിനെ വലിച്ചിഴച്ചു  ഡ്രൈക്ലീനിങ് സെന്ററിന്റെ ഹാളിലെത്തിച്ചു കോടാലി ഉപയോഗിച്ചു വെട്ടുകയും കഴുത്തറക്കുകയും ചെയ്തു. അലക്കാന്‍ ഏല്‍പ്പിച്ചിരുന്ന വസ്ത്രങ്ങള്‍ ആവശ്യപ്പെട്ട് കിംസ് ആശുപത്രിയില്‍നിന്നു പ്രവീണിന്റെ മൊബൈല്‍ ഫോണില്‍ വിളിയെത്തി. ഇതിനു മറുപടി പറയാനെന്ന പേരില്‍ ലാലസനെയും ഭാര്യ പ്രസന്നകുമാരിയെയും തന്ത്രപൂര്‍വം ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ എത്തിച്ചു. രണ്ടുപേരെയും പിന്നില്‍നിന്നു തലയ്ക്കടിച്ചു വീഴ്ത്തിയശേഷം കഴുത്തറത്തു. ഇവരുടെ ശരീരത്തിലെ ആഭരണങ്ങളുമായി നടന്നു നീങ്ങുന്നതിനിടെ പ്രവീണിന്റെ ശരീരത്തില്‍ നേരിയ അനക്കം കണ്ട്. കോടാലിയുമായി വീണ്ടും വീണ്ടും വെട്ടി. മരണം ഉറപ്പാക്കാന്‍ വൈദ്യുതാഘാതം ഏല്‍പിക്കുകയും ചെയ്തു. 


ഒരു തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ  ഡ്രൈക്ലീനിങ് സ്ഥാപനത്തിനുള്ളില്‍ അരമണിക്കൂറോളം പതുങ്ങിയിരുന്ന പ്രതി, ഇതുവഴിയെത്തിയ ഓട്ടോറിക്ഷയില്‍ കയറി പുലര്‍ച്ചെ നാലുമണിയോടെ റയില്‍വേ സ്‌റ്റേഷനിലെത്തി. തുടര്‍ന്നു മലബാര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തെത്തി. ജയന്തിജനതയില്‍ കയറി മുംബൈ, ഗോവ വഴി ഉത്തര്‍പ്രദേശിലേക്കു രക്ഷപ്പെടുകയായിരുന്നു. ജയ്‌സിങ് എന്ന വ്യാജപേരില്‍ ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നരേന്ദ്രകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍നിന്നു പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (7 minutes ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (1 hour ago)

മകന്‍ ജീവനൊടുക്കിയത്തില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി മരിച്ചു  (1 hour ago)

ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി  (1 hour ago)

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍  (2 hours ago)

സിനിമയെ സിനിമയായി കണ്ടാല്‍ മതി: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് എം ടി രമേശ്  (3 hours ago)

ലൈംഗികാതിക്രമ കേസില്‍ കോടതി പിടിച്ചു വച്ചിരുന്ന പാസ്‌പോര്‍ട്ട് നടന് തിരികെ നല്‍കി; നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി  (3 hours ago)

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്: സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (4 hours ago)

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (4 hours ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (4 hours ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (5 hours ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (5 hours ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (5 hours ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (5 hours ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (5 hours ago)

Malayali Vartha Recommends