Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഏപ്രില്‍ ഒന്നു മുതല്‍ എസ്.ബി.ടി  ഇല്ല എസ്.ബി.ഐ  മാത്രം

22 MARCH 2017 08:38 AM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ അഭിമാനമായിരുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ബോര്‍ഡുകള്‍ ഇനിയില്ല. ഈ മാസം 25 നുള്ളില്‍ എസ്ബിടിയുടെ എല്ലാ ബോര്‍ഡുകളും മാറ്റി എസ്ബിഐയുടെ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എടിഎമ്മുകളുടെ ബോര്‍ഡുകള്‍ മിക്കയിടത്തും മാറ്റിക്കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ എസ്ബിടി ശാഖകളും എസ്ബിഐ ആയിട്ടാവും പ്രവര്‍ത്തിക്കുക. എസ്ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍, ജയ്പൂര്‍, ഹൈദരാബാദ്, മൈസൂര്‍, പട്യാല എന്നീ ബാങ്കുകളിലെ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാരെ ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐ ഇടപാടുകാരായി കണക്കാക്കുമെന്ന് ആര്‍ബിഐ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ എസ്ബിടി ശാഖകളും എസ്ബിഐ ആയി മാറുമെങ്കിലും എസ്ബിഐ ഇടപാടുകാര്‍ക്കു നിശ്ചിത കാലത്തേക്ക് ഇവിടെയെത്തി പണം നിക്ഷേപിക്കാന്‍ കഴിയില്ല.
ഏപ്രില്‍ 21, 22 തീയതികളില്‍ ഇരു ബാങ്കുകളും തമ്മിലുള്ള ഡാറ്റാ സംയോജനം നടന്നതിനു ശേഷമേ എല്ലാ എസ്ബിടി ഇടപാടുകാര്‍ക്കും ഈ പ്രയോജനം ഉപയോഗിക്കാനാവൂ. എസ്ബിഐയായി മാറുന്ന എസ്ബിടി ശാഖകളില്‍നിന്നുള്ള വായ്പകള്‍ക്കും ഒരു മാസത്തോളം നിയന്ത്രണമുണ്ടാകും. വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കുന്നതില്‍ നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനം പൂര്‍ണമാകുന്നതോടെ 37 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ്ബിഐ ആഗോള ബാങ്കിങ് രംഗത്ത് മുന്‍പന്തിയിലെത്തും. 22,500 ശാഖകളും 58,000 എടിഎമ്മുകളും 50 കോടി ഇടപാടുകാരും എസ്ബിഐക്ക് ഉണ്ടാകും.

ലയനത്തിനു ശേഷം അസോസിയേറ്റ് ബാങ്കുകളില്‍ മൂന്നെണ്ണത്തിന്റെ ഹെഡ് ഓഫീസുകള്‍ ഉള്‍പ്പെടെ പകുതിയോളം ഓഫീസുകള്‍ അടച്ചുപൂട്ടാനാണ് എസ്ബിഐയുടെ തീരുമാനം. ഏപ്രില്‍ 24 മുതല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കും. 27 സോണല്‍ ഓഫീസുകളും 81 റീജിയണല്‍ ഓഫീസുകളും 11 നെറ്റ്‌വര്‍ക്ക് ഓഫീസുകളും അടയ്ക്കുമെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടര്‍ ദിനേഷ് കുമാര്‍ ഖാര അറിയിച്ചു. ഏപ്രില്‍ 24 വരെ തല്‍സ്ഥിതി തുടരും. അതിനു ശേഷമാകും ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയെന്നും ദിനേഷ് കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ എസ്ബിഐക്ക് 550 ഓഫീസുകളും അസോസിയേറ്റ് ബാങ്കുകള്‍ക്ക് 259 ഓഫീസുകളുമാണുള്ളത്. ലയനത്തിനു ശേഷം ഇത് 687 ആയി നിജപ്പെടുത്താനാണു തീരുമാനം. അതായത് 122 ഓഫീസുകള്‍ അടച്ചുപൂട്ടും. ഓഫീസുകള്‍ പൂട്ടുന്നത് 1107 ജീവനക്കാരെ ബാധിക്കുമെന്നും ഇവരെ പുനര്‍വിന്യസിക്കുമെന്നും ദിനേഷ് കുമാര്‍ വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (28 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (37 minutes ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (42 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (52 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (56 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (59 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (1 hour ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (2 hours ago)

Malayali Vartha Recommends