Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പെണ്‍കുട്ടികളെ അടിമകളാക്കി പീഡിപ്പിച്ച പൂജാരി പിടിയില്‍

22 MARCH 2017 09:03 AM IST
മലയാളി വാര്‍ത്ത

ഫ്ളാറ്റിൽ അഭ്യസ്ത വിദ്യാരായ പെണ്‍കുട്ടികളെ വശീകരിച്ചു അടിമകളാക്കിയശേഷം പൂജയുടെയും ജോലിയുടെയും മറ്റു പേരില്‍ പണം തട്ടിച്ചും ലൈംഗികമായി ഉപയോഗിച്ചും കഴിഞ്ഞിരുന്നയാളെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ കണ്ണന്‍ എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണ (30) നാണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള സ്വകാര്യ ഫ്ളാറ്റ് വാടകക്കെടുത്തു പെണ്‍കുട്ടികളോടൊപ്പം ഇയാള്‍ താമസിച്ചു വരുകയായിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കായി പോയിരുന്ന സഹോദരിയെയും കൂട്ടുകാരികളായ രണ്ടുപേരെയും കാണാനില്ലെന്നു പറഞ്ഞു കോട്ടയം സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് പെണ്‍കുട്ടികളോടൊപ്പം ഫല്‍റ്റില്‍ കഴിഞ്ഞിരുന്ന ഇയാളെ അറസ്റ്റു ചെയ്തത്. ഇയാള്‍ പൂജാരിയാണെന്ന് പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്ലാസ്ടു മാത്രം യോഗ്യതയുള്ള ഇയാള്‍ അമേരിക്കയില്‍ നിന്നും ന്യൂറോ സര്‍ജറിയില്‍ ബിരുദം നേടിയ ഡോക്ടറാണെന്നു പറഞ്ഞാണു ഫ്ളാറ്റ് വാടകക്കെടുത്തത്. ഇയാള്‍ തന്നെ ഇന്റര്‍വ്യു നടത്തി എം.ബി.എ. ബി.ടെക് മറ്റു ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികളെ കാക്കനാട് വ്യവസായമേഖലക്കു സമീപം പുതിയ കമ്പനി തുടങ്ങാനെന്ന വ്യാജേന ഈ ഫ്ളാറ്റില്‍ എത്തിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടികളെ ഇന്റര്‍വ്യു നടത്തി എടുത്തിരുന്നു. ഫല്‍റ്റില്‍ നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ തനിക്ക് ദിവ്യതം ഉണ്ടെന്നും കല്‍ക്കിയുടെ അവതരാമാണ് താനെന്നു പറഞ്ഞു പെണ്‍കുട്ടികളെ വിശ്വസിപ്പിച്ചിരുന്നു.

കൂടാതെ ഇതില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ പത്താം ക്ലാസ് മാത്രമുള്ള ഇയാളുടെ പരിചയക്കാരനെ കൊണ്ടു വിവാഹം നടത്തി. ഈ പെണ്‍കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഈ ഫല്‍റ്റില്‍ തന്നെ വരുത്തി താമസിപ്പിക്കുകയും ചെയ്തു. അതിനിടെ സഹോദരന്റെ ഭാര്യയോടു തനിക്ക് വിധവ യോഗമുണ്ടെന്നും ഭര്‍ത്താവിന് അപകീര്‍ത്തി വരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു അതിനു വേണ്ടി ഒരു പൂജ ചെയ്യണമെന്നും പറഞ്ഞു അതിന് വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. തുക കൈപ്പറ്റിയശേഷം കഴിഞ്ഞ ഫെബ്രുവരി 28ന് ഹോമത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തി ഓരോരുത്തരായി കുളിമുറിയില്‍ എത്തിക്കുകയും ചെയ്തു. അതിനു ശേഷം വിധവ യോഗം ഉണ്ടെന്നു പറഞ്ഞ പെണ്‍കുട്ടിയെ കുളിമുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടികളുടെ ഈ പരാതിയിന്മേലാണ്ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

ഇയാളുടെ സ്വദേശമായ തൃശ്ശൂരില്‍ ഒരു ഭാര്യ നിലനില്‍ക്കെ ഇടുക്കിയില്‍ നിന്നുള്ള ഒരു യുവതിയെ ഇയാള്‍ ഭാര്യയാക്കുകയും ഇവരെ കാക്കനാട്ടെ ഒരു ഫല്‍റ്റില്‍ താമസിപ്പിച്ചു വരുകയുമായിരുന്നു. ഫ്ളാറ്റ് ബിസിനസ്സാണ് തനിക്കെന്ന പറഞ്ഞു ഈ ഭാര്യയെ വിശ്വസിപ്പിച്ചു. ഇടുക്കി സ്വദേശിനിയുടെ പരാതിയിന്മേല്‍ ഇയാള്‍ക്കെതിരെ മാറ്റൊരു കേസ്സുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ വശീകരിച്ച പെണ്‍കുട്ടികളെ കൊണ്ടു പലകാര്യങ്ങള്‍ പറയിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണ്ണപണയം വച്ചും വന്‍ തുക കൈപ്പറ്റി. ഈ തുക ഉപയോഗിച്ചു പെണ്‍കുട്ടികളോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം മുതലായ സ്ഥലങ്ങളില്‍ ഇയാള്‍ ഉല്ലാസയാത്ര നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പണമായി പെണ്‍കുട്ടികളില്‍ നിന്നും 1.75 ലക്ഷം രൂപ കൈപ്പറ്റിയിണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇയാളെ അറസ്റ്റു ചെയ്ത ഫല്‍റ്റില്‍ നിന്നും ഒരു ഡെമ്മി പിസ്റ്റല്‍, ഇരുതല മൂര്‍ച്ചയുള്ള ആധുനിക കത്തി, നെഞ്ചക്ക്, ലാപ് ടോപ്പ്, വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണ്‍, റെഡിമെയ്ഡ് ഹോമകുണ്ടം ഉള്‍പ്പെടെ അനേകം പൂജ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പേരാമംഗലം, വാടനപ്പള്ളി എന്നി പൊലീസ് സ്റ്റേഷനുകളില്‍ വീസ തട്ടിപ്പ് ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ രണ്ടു കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ കൂടെ താമസിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടി മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും മറ്റുള്ളവര്‍ക്കൊന്നും പരാതികള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. അവര്‍ സാധരണ മാനസികാവസ്ഥയില്‍ അല്ലെന്നും കൗണ്‍സിലിങ് ചികിത്സ കൊണ്ടു മാത്രമേ അവരെ നോര്‍മല്‍ അവസ്ഥയിലേക്കു എത്തിക്കാന്‍ കഴിയുവെന്നും പൊലീസ് പറയുന്നു.

തൃക്കാക്കര അസി. കമ്മീഷണര്‍ എം. ബെനോയ് ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. രാധമണി, സബ് ഇന്‍സ്പെക്ടര്‍ തൃദീപ് ചന്ദ്രന്‍, വനിത എസ്.ഐ. ട്രീസ തുടങ്ങിയവരും മറ്റു പോലീസുകാരം ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ട് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (28 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (37 minutes ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (42 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (52 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (56 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (59 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (1 hour ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (2 hours ago)

Malayali Vartha Recommends