Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

സ്ത്രീകളെ വശീകരിച്ചു പീഡിപ്പിക്കുകയും പണം കവരുകയും ചെയ്ത തട്ടിപ്പുകാരന്‍ ദിവ്യന്റെ ലീലകള്‍ അവസാനിക്കുന്നില്ല

22 MARCH 2017 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ദിവ്യശക്തിയുണ്ടെന്നു പറഞ്ഞു കബളിപ്പിച്ച് സ്ത്രീകളെ വശീകരിച്ചു പീഡിപ്പിക്കുകയും പണം കവരുകയും ചെയ്ത തട്ടിപ്പുകാരന്‍ പിടിയില്‍. തൃശൂര്‍ എങ്ങണ്ടിയൂര്‍ എം.എ ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (കണ്ണന്‍30) ആണ് ഇന്‍ഫോ പാര്‍ക്ക് പോലീസിന്റെ പിടിയിലായത്. പ്ലസ്ടു മാത്രം യോഗ്യതയുള്ള പ്രതി ന്യൂറോ സര്‍ജനാണെന്ന് ഉന്നതവിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ പറഞ്ഞു കബളിപ്പിച്ച് ഫ്ളാറ്റ് വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പും പീഡനവും. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയായ യുവതിയെയും രണ്ടു കൂട്ടുകാരികളെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജദിവ്യന്‍ വലയിലായത്.

കല്‍ക്കി അവതാരം, ദിവ്യന്‍, ന്യൂറോ സര്‍ജന്‍ എന്നിങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞായിരുന്നു കാക്കനാട് കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ സിദ്ധന്‍ ഇരകളെ കണ്ടെത്തിയിരുന്നത്. മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്താന്‍ മിടുക്കനായിരുന്നു ഈ വ്യാജസിദ്ധന്‍. തട്ടിപ്പില്‍ പെടുന്നവരെ ലൈംഗികമായി ഉപദ്രവിക്കുകയും വഞ്ചിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി.

പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ഡോക്ടറാണെന്നു പറഞ്ഞാണ് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. വിദേശത്തുനിന്ന് ന്യൂറോ സര്‍ജറിയില്‍ ബിരുദം നേടിയ ഡോക്ടറാണെന്നാണ് ഇയാള്‍ പറഞ്ഞത്. കൊച്ചി പ്രത്യേക സാന്പത്തിക മേഖലയ്ക്കു സമീപം പുതുതായി തുടങ്ങുന്ന കമ്പനിയിലേക്കെന്നു പറഞ്ഞാണ് യുവതികളെ വിളിച്ചു വരുത്തിയത്. ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ വിവിധ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവര്‍ക്ക് ഫ്ളാറ്റും വാടകയ്ക്ക് എടുത്തു നല്‍കി. ദിവ്യനാണെന്നു വിശ്വസിപ്പിച്ചു

പെണ്‍കുട്ടികള്‍ക്കായി എടുത്ത ഫ്‌ളാറ്റില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. തനിക്ക് ദിവ്യത്വം ഉണ്ടെന്ന് പെണ്‍കുട്ടികളെ ഉണ്ണികൃഷ്ണന്‍ വിശ്വസിപ്പിച്ചു. ഇതില്‍ ഒരു യുവതിയെ സുഹൃത്തിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. യുവതിയുടെ സഹോദരനേയും ഇയാളുടെ ഭാര്യയേയും ഫ്ളാറ്റില്‍ വിളിച്ചു വരുത്തി ഭര്‍ത്താവിന് അപമൃത്യു സംഭവിക്കുമെന്നും അത് ഒഴിവാക്കാന്‍ പൂജ നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനായി 1.73 ലക്ഷം രൂപ അവരില്‍ നിന്നു വാങ്ങിയതായും പോലീസ് പറഞ്ഞു. താന്‍ കല്‍ക്കിയുടെ അവതാരമാണെന്നും പൂജ ചെയ്ത് ദോഷങ്ങളെല്ലാം അകറ്റുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. പൂജയ്ക്കിടെ യുവതിയുടെ സഹോദര ഭാര്യയെ ഇയാള്‍ ശുചിമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിപ്രകാരം ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.

സ്വന്തം നാടായ തൃശൂരില്‍ ഭാര്യയുള്ള ഇയാള്‍ എറണാകുളത്തുവച്ച് ഇടുക്കി സ്വദേശിനിയെ വിവാഹം കഴിച്ച് ഫ്ളാറ്റിനടുത്ത് വാടകവീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഫ്ളാറ്റില്‍ മൂന്നു യുവതികളോടൊപ്പം കഴിയുന്നതറിഞ്ഞ് ഇടുക്കി സ്വദേശിയായ ഭാര്യ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ നിത്യേന ഫ്ളാറ്റിലെത്തി യുവതികളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പെണ്‍കുട്ടികളില്‍ ചിലരോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്‌കോടി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇയാള്‍ കറങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളോടൊപ്പം കഴിയുന്ന യുവതികളുടെ വീടുകളില്‍ നിന്നു സ്വര്‍ണവും പണവും കൈക്കലാക്കായിട്ടുണ്ട്. 


മൂന്നു യുവതികള്‍ ഇയാളുടെ പൂജകളിലും മറ്റും വിശ്വസിച്ച് മാതാപിതാക്കളോടൊപ്പം പോകാന്‍ കൂട്ടാക്കാതെയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. നിര്‍ണായകമായി ഒരു യുവതിയുടെ സഹോദരന്റെ പരാതി. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കായി പോയ സഹോദരിയേയും രണ്ടു കൂട്ടുകാരികളേയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പിടിയിലായത്. ഉണ്ണികൃഷ്ണന്റെ താമസ സ്ഥലം കണ്ടെത്തി രാത്രി 12.30 നു പോലീസ് എത്തുന്പോള്‍ ഇയാള്‍ക്കൊപ്പം ഫ്ളാറ്റില്‍ ഏതാനും പെണ്‍കുട്ടികളുണ്ടായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്ന് ഒരു തോക്ക്, ഇരുതലമൂര്‍ച്ചയുള്ള കത്തി, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ഹോമകുണ്ഡം, പൂജാസാമഗ്രികള്‍ എന്നിവ കണ്ടെടുത്തു. ഉണ്ണികൃഷ്ണന്‍ എന്ന പേരിലും കണ്ണന്‍ എന്ന പേരിലും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇയാളില്‍ നിന്നു പോലീസ് പിടിച്ചെടുത്തു.

വിസ തട്ടിപ്പ് ഉള്‍പ്പെടെ ഇയാള്‍ക്കെതിരേ പേരാമംഗലം, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസി. കമ്മീഷണര്‍ എം. ബിനോയ്, ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ രമേശ്കുമാര്‍, എസ്ഐ രാജേഷ്, ഇന്‍ഫോ പാര്‍ക്ക് സിഐ പി.കെ. രാധാമണി, എസ്ഐ തൃദീപ് ചന്ദ്രന്‍, എഎസ്ഐ സജി, വനിത എസ്ഐ ട്രീസ, സിപിഒമാരായ സജീഷ്, ബേബി, സുമേശ്, രഞ്ജിത്, സുധീര്‍, ജാബിര്‍, ജയന്തി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (23 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (28 minutes ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (48 minutes ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (53 minutes ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (1 hour ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (1 hour ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (1 hour ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (1 hour ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (1 hour ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (2 hours ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (3 hours ago)

Malayali Vartha Recommends