വൈഫൈ റേഞ്ച് ലഭിക്കുന്നതിനായി കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു

മൊബൈല്‍ ഫോണില്‍ വൈഫൈ റേഞ്ച് ലഭിക്കുന്നതിനായി കെട്ടിടത്തിനു മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു. ഹേമക്കടവില്‍ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കയം ഏറാട്ടുപറമ്പില്‍ മാത്യൂവിന്റെ മകന്‍ ഡൊമിനിക്(18) ആണ് മരിച്ചത്.
പുളിയന്‍മലയിലെ ഒരു പലചരക്കു കടയില്‍ ജോലിക്കാരനായ ഡൊമിനിക്ക് ജോലിക്ക് ശേഷം രാത്രി പത്തുമണിയോടെ സുഹൃത്തിന്റെ ഫോണുമായി സമീപത്തെ നാലു നില കെട്ടിടത്തിനു മുകളില്‍ കയറുകയായിരുന്നു. ഇതിനിടയില്‍ കാല്‍ വഴുതി വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മുണ്ടക്കയത്തുള്ള വീട്ടിലേക്ക് കൊണ്ടു പോയി. മാതാവ്: വത്സമ്മ. സഹോദരി: ജീന.
https://www.facebook.com/Malayalivartha