സംസ്ഥാന ബജറ്റ് പുനക്രമീകരിക്കാന്‍ ആലോചിക്കുന്നതായി സ്പീക്കര്‍

സംസ്ഥാന ബജറ്റ് പുനക്രമികരിക്കാന്‍ ആലോചിക്കുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇനി മുതല്‍ ബജറ്റുമായി ബന്ധപ്പെട്ട് എല്ലാ നടപടി ക്രമങ്ങളും മാര്‍ച്ച് 31 അകം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. കേന്ദ്ര മാതൃകയില്‍ ബജറ്റ് നേരത്തെയാക്കുവാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വകുപ്പ് തിരിച്ചുള്ള പരിശോധനകള്‍ അടക്കമുള്ള നടപടി ക്രമങ്ങള്‍ മാര്‍ച്ച് 31 അകം പൂര്‍ത്തികരിക്കുവാനാണ് ആലോചിക്കുന്നത്. പദ്ധതി നടത്തിപ്പിലുണ്ടാക്കുന്ന കാലതാമസം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ബജറ്റ് നേരത്തെയാക്കാന്‍ ആലോചിക്കുന്നതെന്നു സ്പീക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha