ശശീന്ദ്രനെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കും; സംഘത്തെ ഉടന്‍ പ്രഖ്യാപിക്കും

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ അശ്ലീല ഫോണ്‍ സംഭാഷണം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കൂടിക്കാഴ്ച നടത്തി. ശശീന്ദ്രനെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി അറിയിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
എ.കെ. ശശീന്ദ്രനെതിരെ തല്‍ക്കാലം കേസെടുക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. പരാതിയില്ലാതെ കേസെടുക്കേണ്ടതില്ല. സ്ത്രീയുടെ പരാതിക്കായി കാത്തിരിക്കും. തന്നെ കുടുക്കിയതായി ശശീന്ദ്രന്‍ പരാതി നല്‍കിയാലും അന്വേഷിക്കും. അല്ലെങ്കില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നുമാണ് പൊലീസ് നിലപാട്.
ഡിജിപി മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ശശീന്ദ്രനെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കും . സംഘത്തെ ഉടന്‍ പ്രഖ്യാപിക്കും. . 12.30 ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
ഇന്നലെയാണ് എ.കെ.ശശീന്ദ്രന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്തുവന്നത്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഇതു പുറത്തുവിട്ടത്. കണ്ണൂര്‍ സ്വദേശിയായ വിധവയോടുള്ള സംഭാഷണമെന്നാണു ചാനല്‍ അറിയിച്ചത്. സംഭാഷണത്തിലുടനീളം പുരുഷശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ രാജിവച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha


























