സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 300 രൂപയുടെ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 300 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 15,565 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 2400 രൂപയുടെ കുറവുണ്ടായി. 1,24,520 രൂപയായി കുറഞ്ഞു.
ആഗോളവിപണിയിൽ സ്വർണവില ഇന്നും വർദ്ധിച്ചു. ഔൺസിന് 127 ഡോളറിന്റെ വർധനയാണ് ഇന്നുണ്ടായത്. 5.358 ഡോളറായാണ് സ്വർണവില ഉയർന്നത്. 2.43 ശതമാനം നേട്ടം സ്വർണത്തിനുണ്ടായി. യു.എസ്, ഇസ്രായേൽ സേനകൾ ഇറാനിൽ നടത്തുന്ന യുദ്ധം തന്നെയാണ് സ്വർണവില വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
യുദ്ധം നാലാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് മൂലം വരും ദിവസങ്ങളിലും സ്വർണത്തിലേക്കുള്ള നിക്ഷേപം വർദ്ധിക്കാൻ തന്നെയാണ് സാധ്യത. അത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും.
https://www.facebook.com/Malayalivartha



























