മിഷേലിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്രോണിന്‍ അലക്‌സാണ്ടറിന് ജാമ്യം

സി.എ. വിദ്യാര്‍ത്ഥിനി മിഷേലിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറിന് ജാമ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമക്കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്.
മൃതദേഹം അടുത്ത ദിവസം കൊച്ചി കായലില്‍ നിന്നാണ് കണ്ടെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിനെ പൊലീസ് അറസ്റ്റു ചെയ്തത്. ക്രോണിന്റെ മാനസിക പീഡനം സഹിക്കാനാവാതെയാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തില്‍ ക്രണിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha






















