റദ്ദാക്കിയ എസ്എസ്എല്‍സി കണക്ക് പരീക്ഷ ഇന്ന് വീണ്ടും നടത്തും

സ്വകാര്യ സ്ഥാപനത്തിന്റെ ചോദ്യപേപ്പറില്‍ നിന്ന് ചോദ്യങ്ങള്‍ പകര്‍ത്തി എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് റദ്ദുചെയ്ത എസ്എസ്എല്‍സി കണക്ക് പരീക്ഷ ഇന്ന് വീണ്ടും നടത്തുന്നു. മലപ്പുറത്തെ സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറില്‍ നിന്ന് 13 ചോദ്യങ്ങള്‍ പകര്‍ത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും ചോദ്യകര്‍ത്താവായ അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
ആദ്യപരീക്ഷ കുട്ടികള്‍ക്ക് കടുകട്ടിയായിരുന്നു. ഇന്നത്തെ പരീക്ഷയെകുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ട്. വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം വിവാദങ്ങളില്ലാതെ പരീക്ഷ നടത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളി.
https://www.facebook.com/Malayalivartha






















