അശ്ലീല ഫോണ്‍ സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവച്ച എ.കെ. ശശീന്ദ്രനു പകരം മന്ത്രിസ്ഥാനത്തില്‍ ആരാകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം: ശശീന്ദ്രനെ എംഎല്‍എയെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരുവിഭാഗം

അശ്ലീല ഫോണ്‍ സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവച്ച എ.കെ. ശശീന്ദ്രനു പകരം എന്‍സിപിയുടെ പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണിയുടെ അടിയന്തരയോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരാന്‍ തീരുമാനിച്ചു. ചാനലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജിവച്ച എ.കെ. ശശീന്ദ്രന്‍ എംഎല്‍എയെ തിരിച്ചുകൊണ്ടുവരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. പത്തുമണിയോടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും.
മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കിയതെന്ന് സമ്മതിച്ച് സ്വകാര്യ ചാനല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിയെ ടെലിഫോണില്‍ വിളിച്ചത് വീട്ടമ്മയല്ല, ചാനല്‍ ലേഖിക തന്നെയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സിഇഒ നേരിട്ട് സന്ദേശം നല്‍കി. നടന്നത് സ്റ്റിങ് ഓപ്പറേഷനാണെന്നും വിശദീകരിച്ചു. ഈ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസ്ഥാനത്തെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായത്.
ശശീന്ദ്രനെ കൂടാതെ കുട്ടനാട്ടില്‍ നിന്നുള്ള തോമസ് ചാണ്ടിയാണ് എന്‍സിപിയുടെ എംഎല്‍എ. തല്‍ക്കാലം ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ശശീന്ദ്രന്‍ തിരികെ എത്തുമ്പോള്‍ തോമസ് ചാണ്ടി മാറി നില്‍ക്കുമെന്നും ധാരണയായിരുന്നു.
ശശീന്ദ്രന്റെ നിരപരാധിത്യം തെളിഞ്ഞതോടെ അദ്ദേഹത്തെ മന്ത്രിയാക്കാന്‍ ഒരു വിഭാഗം രംഗത്തെത്തി. എന്നാല്‍ തോമസ് ചാണ്ടി മന്ത്രിയാകാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ നടത്തിവരികയാണ് എന്നാല്‍ ആരെ മന്ത്രിയാക്കണം എന്നത് പിണറായി തീരുമാനിക്കട്ടെ എന്നതാണ് അന്തിമ തീരുമാനം. മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഉള്ളപ്പോള്‍ ആരെ മന്ത്രിയാക്കണം അതോ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയോ എന്നെല്ലാം ഇന്ന് തീരുമാനിക്കും. തോമസ് ചാണ്ടിയെപ്പോലൊരാള്‍ ഇടതുപക്ഷ മന്ത്രിസഭയില്‍ അംഗമാകുന്നതിനോട് കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് തീരെ യോജിപ്പില്ല എന്നതും പ്രശ്‌നമാണ്. എന്നാല്‍ ശരദ് പവാറിനെ കൂട്ടുപിടിച്ച് യെച്ചൂരിയോട് ഉന്നയിച്ച് കാര്യങ്ങള്‍ സ്മൂത്താക്കിക്കൊണ്ടിരിക്കുകയാണ് കുവൈറ്റ് ചാണ്ടി. എന്നാല്‍ ചാനല്‍ ഹണി ട്രാപ്പ് സത്യം പറഞ്ഞത് ഇപ്പോള്‍ ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത് തോമസ് ചാണ്ടിക്കാണ്.
https://www.facebook.com/Malayalivartha






















