ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി മരിച്ചയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

ഹൈക്കോടതി കെട്ടിട സമുച്ചയത്തില്‍ നിന്നും താഴേക്ക് ചാടി മരിച്ച കൊല്ലം മുളവന സ്വദേശി കെ.എല്‍. ജോണ്‍സന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. നീതികിട്ടില്ലെന്ന് ഉറപ്പായിരിക്കുന്നുവെന്നാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
കേസ് ആവശ്യത്തിനായി അഭിഭാഷകനെ കാണുവാന്‍ എത്തിയ ജോണ്‍സണ്‍ (78) കോടതിയുടെ എട്ടാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. അഭിഭാഷകനെ കാണുന്നതിന് എത്തിയതാണെന്ന് ഗേറ്റില്‍ പറഞ്ഞശേഷമാണ് ഇയാള്‍ കോടതിക്കുളില്‍ കയറിയത്. എന്നാല്‍ ഹൈക്കോടതിയുടെ എട്ടാം നിലയില്‍ കയറിയ വൃദ്ധന്‍ പാരപ്പെറ്റിലൂടെ നടന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തന്നെ മരിക്കുകയായിരുന്നു. കൈകാലുകള്‍ അറ്റുപോയ നിലയിലാണ് മൃതദേഹമുള്ളത്.
എന്നാല്‍ ജോണ്‍സണ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















