പുല്ലുവഴി സ്വദേശിയായ 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

അമ്മയും കാമുകനും ബന്ധുവുമാണ് അറസ്റ്റിലായത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. പരാതിലഭിച്ച ഉടന്‍തന്നെ കുട്ടിയുടെ ബന്ധു ഇടുക്കി സൂര്യനെല്ലി സ്വദേശിയും ഇപ്പോള്‍ വളയന്‍ചിറങ്ങരയില്‍ താമസിക്കുന്നതുമായ ശേഖര്‍ (50), കോതമംഗലം ടി.ബി കുന്ന് പാണാട്ട് വീട്ടില്‍ ജോയി (60) എന്നിവരെ പിടികൂടി. പ്രതികള്‍ രണ്ടു പേരും അമ്മയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നു. കുറച്ചു ദിവസങ്ങളായി കുട്ടിയെ ശ്രദ്ധിച്ചതില്‍ അസ്വഭാവികത തോന്നിയ ടീച്ചര്‍ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനം നടന്നവിവരം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും കുറുപ്പംപടി പോലീസില്‍ പരാതി നല്‍കുകയും ചെയ്യ്തു.
ഇവര്‍ ഇതിനിടെ, കുട്ടിയെയും പീഡിപ്പിക്കുമായിരുന്നു. ഇത് കണ്ടാല്‍ അമ്മ തടയില്ലായിരുന്നുവെന്നും എതിര്‍പ്പ് പറഞ്ഞാല്‍ മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കൂടാതെ കുട്ടിയെ പീഡിപ്പിച്ച കാര്യം പറഞ്ഞ് പ്രതികളില്‍ നിന്ന് അമ്മ പണവും വാങ്ങുന്നുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായതോടെ കുറുപ്പംപടി എസ്.ഐയുടെ നേതൃത്വത്തില്‍ കുട്ടിയുടെ അമ്മയെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം, ബാല നീതി നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കുറുപ്പംപടി സി.ഐ: ജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്.ഐ: പി.എം ഷമീര്‍, എസ്.ഐ: സുരേഷ്, എ.എസ്.ഐ ജോയി, സീനിയര്‍ സിവില്‍ ഓഫീസര്‍ അനില്‍ വര്‍ഗീസ്,ഡബ്ലിയു.സി.പി.ഒ ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















