തിരുവനന്തപുരം തമ്പാനൂരില്‍ പണിമുടക്ക് അനുകൂലികളും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷം

തിരുവനന്തപുരം തമ്പാനൂരില്‍ പണിമുടക്ക് അനുകൂലികളും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷം . പണിമുടക്ക് ദിവസം സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ തടഞ്ഞ് സമരക്കാര്‍ യാത്രക്കാരെ ഇറക്കിവിട്ടു. ഓട്ടോ ഡ്രൈവര്‍മാരെ മര്‍ദ്ദിച്ച സമരാനുകൂലികളെ പോലീസ് എത്തിയാണ് പിരിച്ചുവിട്ടത്. അതിനിടെ തമ്പാനൂരില്‍ കൈക്കുഞ്ഞുമായി ടാക്‌സിയില്‍ യാത്ര ചെയ്ത കുടുംബത്തെയും സമരക്കാര്‍ തടഞ്ഞുകൈയേറ്റത്തിന് ശ്രമിച്ചു.
സംഭവസ്ഥലത്ത് പോലീസിന്റെ സാന്നിധ്യം ആദ്യം കുറവായിരുന്നതിനാല്‍ സമരക്കാര്‍ അഴിഞ്ഞാടുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് എത്തിയാണ് ഇവരെ ഇവരെ പിരിച്ചുവിട്ടത്. തുടര്‍ന്ന് സമരാനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി.
https://www.facebook.com/Malayalivartha






















