ഇളയരാജയെ പിന്തുണച്ച് എം ജയചന്ദ്രന്‍; 'ഇളയരാജ പറയുന്നതില്‍ കാര്യമുണ്ട്'

അതില്‍ കാര്യമില്ലാതില്ല. അനുമതിയില്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത വേദികളില്‍ പാടരുതെന്ന ഇളയരാജ നിലപാടിനെ പിന്തുണച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഓരോ ഗാനത്തിന്റെ സംഗീതത്തിന് മേല്‍ സംഗീത സംവിധായകന് മൗലികമായ അവകാശമുണ്ടെന്നും രചനയില്‍ രചയിതാവിനും മൗലികമായ അവകാശമുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. അത് കൊണ്ട് തന്നെ ഇളയരാജ പറയുന്നതില്‍ കാര്യമുണ്ട് എന്നായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
അനുമതിയില്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത വേദികളില്‍ പാടരുതെന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസ അയച്ചിരുന്നു. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എസ്പിബിയാണ് അറിയിച്ചത്.
തനിക്കും ചിത്രയ്ക്കും മകന്‍ ചരണിനും പരിപാടിയുടെ മറ്റു സംഘാടകര്‍ക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇളയരാജയുടെ അനുമതിയില്ലാതെ പാട്ടുകള്‍ പാടരുതെന്നാണ് നോട്ടീസില്‍. അനുസരിച്ചില്ലെങ്കില്‍ കനത്ത പിഴയും നിയമനടപടിയും നേരിടേണ്ടി വരും.
ഓഗസ്റ്റില്‍ ടൊറന്റോയിലാണ് എസ്പിബി50 എന്ന പേരിലുള്ള സംഗീതമേളയ്്ക്ക് തുടക്കമായത്. അതിനുശേഷം റഷ്യ, ശ്രീലങ്ക, സിംഗപൂര്‍, ദുബൈ എന്നിവിടങ്ങളിലും ഇന്ത്യയിലെ നിരവധി ഇടങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു. അപ്പോഴെന്നും താന്‍ ഇളയരാജയുടെ പാട്ട് പാടിയില്‍ പ്രശ്‌നമൊന്നും ഉയര്‍ന്നിരുന്നില്ല. യുഎസ് പര്യടനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് വക്കീല്‍ നോട്ടീസ് ലഭിച്ചത്.
https://www.facebook.com/Malayalivartha






















