കൊട്ടിയൂര്‍ പീഡനത്തിന് സമാനം: വൈദികന്റെ പീഡനത്തിന് ഇരയായ 16കാരി പ്രസവിച്ചു!

വൈദികന് പ്രതിയായ മറ്റൊരു കേസുകൂടി വാര്‍ത്തകളില്‍ നിറയുന്നു. കൊട്ടിയൂര്‍ പീഡനത്തിന്റെ വിവാദങ്ങള്‍ അവസാനിയ്ക്കുന്നതിന് മുമ്പേ കണ്ണൂരില്‍ നിന്ന് സമാനമായ ഒരു പീഡന വാര്‍ത്ത കൂടി. പ്രായപൂര്‍ത്തിയാകാത്ത മകളെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയതായി പിതാവിന്റെ പരാതി.16കാരിയായ മകളെ വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട വൈദികന്‍ പ്രലോഭിപ്പിച്ച് പീഡിപ്പിയ്ക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്കുട്ടി പെണ്കുട്ടിയ്ക്ക് ജന്മം നലകുകയായിരുന്നു. പ്രശ്‌നം ഒതുക്കി തീര്ക്കാന് വൈദികന് ശ്രമം തുടരുന്നതായും അച്ഛന്‍ പോലീസിന് നല്കിയ പരാതിയില്‍
പറയുന്നു.വൈദികന്റെ വാട്‌സ് ആപ്പ് സന്ദേശങ്ങളും ചാറ്റ് ഹിസ്റ്ററിയും അടക്കമാണ് അച്ഛന്‍ പോലീസില്‍ പരാതി നല്കിയിരിയ്ക്കുന്നത്. ഇതേ തുടര്ന്ന് വൈദികന്റെ ഭാഗത്ത് നിന്ന് ഭീഷണികളുണ്ടെന്നും കുടുംബം ആരോപിയ്ക്കുന്നു.
https://www.facebook.com/Malayalivartha






















