പൂവാലന്‍ പരാമര്‍ശം: വിവാദ ട്വീറ്റ് പ്രശാന്ത് ഭൂഷണ്‍ പിന്‍വലിച്ചു

ശ്രീകൃഷ്ണനെ പൂവാലനോട് ഉപമിച്ച് നടത്തിയ വിവാദ ട്വീറ്റ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പിന്‍വലിച്ചു. മറ്റുള്ളവരുടെ വികാരം ഹനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതിന് അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.
ഭൂഷന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ വീടിനു നേര്‍ക്കും ആക്രമണം നടന്നിരുന്നു. ഉത്തര്‍പ്രദേശിലെ 'പൂവാല വിരുദ്ധ സേനയെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം ഞായറാഴ്ച നടത്തിയത്. ഇതോടെ ഭൂഷന്റെ വീടിനു മുന്നില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി.
വീടിനുമുന്നിലെ നേംപ്ലേറ്റില്‍ മഷിയൊഴിച്ചു. മഥുരയില്‍ പ്രതിഷേധക്കാര്‍ ഭൂഷന്റെ കോലം കത്തിക്കുകയും ഭൂഷണെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























