പോലീസിനെക്കൊണ്ട് നാടു നാട്ടാരും പൊറുതിമുട്ടി... വിമുക്തഭടന്‍ ജീവനൊടുക്കിയത് പൊലീസിന്റെ മര്‍ദനത്തില്‍ മനംനൊന്തെന്ന് ആത്മഹത്യാക്കുറിപ്പ്

കോഴിക്കോട് ബാലുശേരി എരമംഗലത്ത് ഒരാഴ്ച മുമ്പ് വിമുക്തഭടന്‍ ജീവനൊടുക്കിയത് പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത്. വിമുക്തഭടന്റെ ആത്മഹത്യാക്കുറിപ്പ് ബാഗില്‍നിന്ന് ലഭിച്ചു. സ്വകാര്യ ബസ് വിമുക്ത ഭടന്റെ ബൈക്കില്‍ തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്. ബാലുശേരി എരമംഗലം സ്വദേശിയായ വിമുക്തഭടന്‍ രാജന്‍ നായര്‍ കഴിഞ്ഞ 25നാണ് അയല്‍പ്പക്കത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. തലേന്ന്, മകനോടൊപ്പം ബൈക്കില്‍ വരുമ്പോള്‍ സ്വകാര്യ ബസ് തട്ടിയിരുന്നു. ഈ സമയം, ബസ് ഉടമയും ജീവനക്കാരുമായുണ്ടായി വാക്കേറ്റമുണ്ടായി. ഇതേചൊല്ലി, ബാലുശേരി സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ, സ്‌റ്റേഷന്റെ മുമ്പില്‍ നിര്‍ത്തിയപ്പോള്‍ വീണ്ടും വാക്കേറ്റമുണ്ടായി. ബഹളം കേട്ട് ഓടിയെത്തിയ ബാലുശേരി പൊലീസ് രാജന്‍ നായരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്‌റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ബാലുശേരി പൊലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് ആത്മഹത്യാക്കുറിപ്പിലും പറയുന്നുണ്ട്. മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം, ചൂണ്ടിക്കാട്ടി ഡി.ജി.പിക്കു പരാതി നല്‍കി. പൊലീസ് നടപടിക്കെതിരെ പ്രക്ഷോഭം തുടങ്ങാന്‍ നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപികരിച്ചു. ബിജെപി വിഷയം ഏറ്റെടുത്തു. പരാതികളുമായി മുമ്പോട്ട് പോകാനാണ് രാജന്റെ മകന്‍ അഭിലാഷിന്റെ പരിപാടി.
https://www.facebook.com/Malayalivartha
























