കുടിയന്‍മാര്‍ ശപിച്ച യുഡിഎഫിന് ഭരണം പോയി; പിന്നാലെ എത്തിയ എല്‍ഡിഎഫിനും അതേ അവസ്ഥ വരുമോ...പാവപ്പെട്ട ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തിയ കോടതിയും സര്‍ക്കാരും മുടിയുമെന്ന് കുടിയന്‍മാര്‍ ഒന്നടങ്കം പ്രാകുന്നു

സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങി. അതും നരേന്ദ്ര മോദിയുടെ തലയില്‍ ചാരാനാണ് ശ്രമം.കറന്‍സിയുടെ ദൗര്‍ലഭ്യമാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നുണ്ടെങ്കിലും അതല്ല വാസ്തവം. പാതയോരത്തെ മദ്യഷാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് ഏതാണ്ട് 1000 കോടിയുടെ പ്രതിദിന നഷ്ടമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. മദ്യവില്‍പനയില്‍ നിന്നാണ് ദൈനംദിന ചെലവുകള്‍ക്കുള്ള പണം സര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്. മദ്യവില്‍പ്പന അപ്രതീക്ഷിതമായി നിന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
മദ്യവില്‍പ്പന പുനരാരംഭിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല. ബാര്‍ പൂട്ടാന്‍ മൂന്ന് മാസത്തെ സാവകാശം ചോദിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ .തിങ്കളാഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ ശമ്പള പരിഷ്‌ക്കരണത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് ഏപ്രിലിലാണ്.ശമ്പള പരിഷ്‌ക്കരണത്തിന്റെ കുടിശിക ഏപ്രില്‍ 10ന് ശേഷം നല്‍കാമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ പത്താം തിയതി കഴിഞ്ഞാലും പണം കൊടുക്കാനാവാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളവും പെന്‍ഷനും മുടങ്ങാന്‍ കാരണമെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. യാതൊരു പ്രതിസന്ധിയുമില്ല എന്ന മട്ടിലാണ് സര്‍ക്കാര്‍ സഞ്ചരിക്കുന്നത്.
പദ്ധതി ചെലവു പോലും വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പാടേ നിലച്ചിരിക്കുന്നു. ട്രഷറി എപ്പോള്‍ വേണമെങ്കിലും പൂട്ടി പോകുന്ന അവസ്ഥയിലാണ്.
എ.കെ.ആന്റണി സര്‍ക്കാരിന്റെ തുടര്‍ച്ചയായി വന്ന അച്ചുതാനന്ദന്‍ സര്‍ക്കാരിലെ ധനമന്ത്രി തോമസ് ഐസക്കാണ് സംസ്ഥാനത്ത് ആദ്യമായി ട്രഷറി പൂട്ടാതിരുന്ന ധനമന്ത്രി.പിന്നീട് കെ.എം.മാണി ധനമന്ത്രിയായപ്പോഴും ട്രഷറി പൂട്ടിയില്ല.എന്നാല്‍ അതേ ഐസക്കിന്റെ ട്രഷറിയാണ് ഇപ്പോള്‍ പൂട്ടിലിന്റെ വക്കിലെത്തിയിരിക്കുന്നത്. മുമ്പത്തേത് പോലെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായവും സംസ്ഥാനത്തിന് ലഭിക്കുന്നില്ല. അത് പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























