മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഫൈസലിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടനും എം.എല്‍.എയുമായ മുകേഷ്

മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു താരപരിവേഷം. പ്രചാരണത്തിനായി ചലച്ചിത്രതാരം മുകേഷ് മലപ്പുറത്ത് എത്തി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ കുടുംബസംഗമങ്ങളില്‍ മുകേഷ് പങ്കെടുത്തു.
എല്‍ഡിഎഫ് പ്രചാരണരംഗത്ത് ആവേശം പകര്‍ന്നാണ് സൂപ്പര്‍ താരം എത്തിയത്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കുടുംബസംഗമങ്ങളിലാണ് മുകേഷ് പങ്കെടുത്തത്. ഓരോ കേന്ദ്രങ്ങളിലും പ്രായഭേദമെന്യേ നൂറുകണക്കിനു ആളുകള്‍ പ്രിയതാരത്തെ വരവേല്‍ക്കാനെത്തി. തുടര്‍ന്നു നാട്ടുകാരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി വേദിയിലേക്ക്.
രാഷ്ട്രീയവും കലയും കഥയും സിനിമയും ഒക്കെയായി അരമണിക്കൂര്‍ നീണ്ട പ്രസംഗം. സ്ഥാനാര്‍ത്ഥി എംബി ഫൈസലിനെ കുഞ്ചാക്കോ ബോബനോടുപമിച്ചപ്പോള്‍ സദസ്സില്‍ നിലയ്ക്കാത്ത കരഘോഷം ഉയര്‍ന്നു. ടി.വി രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുകേഷിനൊപ്പം വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























