എ.കെ.ശശീന്ദ്രനെതിരെ വിവാദ മാദ്ധ്യമ പ്രവര്‍ത്തക പരാതി നല്‍കി; പോലീസ് കേസെടുത്തു

ഫോണ്‍ വിവാദത്തില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക തിരുവനന്തപുരം സിജെഎം കോടതിയില്‍ പരാതി നല്‍കി.ഫോണ്‍ സംഭാഷണ വിവാദ കേസില്‍ പ്രതിയായ മാധ്യമ പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ശശീന്ദ്രന്‍ നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതായി മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകയുടെ മൊഴി സിജെഎം കോടതി രേഖപ്പെടുത്തി. നിരന്തരം ശല്യം ചെയ്തു, ഫോണില്‍ വിളിച്ച് അശ്‌ളീല സംഭാഷണം നടത്തി തുടങ്ങീ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ മൊഴി കോടതി രേഖപ്പെടുത്തി.
നേരത്തെ യുവതിയെ പ്രതിയാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസും നല്‍കി. പൊലീസ് നോട്ടീസ് നല്‍കിയത് അനുസരിച്ച് ചാനല്‍ സി.ഇ.ഒ ആര്‍.അജിത് കുമാര്‍ അടക്കം ഒന്പതു പേര്‍ കഴിഞ്ഞ ദിവസം ചോദ്യ ചെയ്യലിന് ഹാജരായി. അതില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മാദ്ധ്യമ പ്രവര്‍ത്തക ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലാണെന്നായിരുന്നു ചാനലിന്റെ ചുമതലക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha

























