Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രെയിൻ യാത്രയ്ക്കിടയിൽ കൈക്കുഞ്ഞിനെ സഹയാത്രികന് സമീപം ഇരുത്തി..യുവതി മുങ്ങി.. പരിഭ്രാന്തനായ യുവാവ് വഴിയിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി..

10 MARCH 2026 03:54 PM IST
മലയാളി വാര്‍ത്ത

ട്രെയിനിൽ യാത്ര ചെയ്യുന്നവർ എല്ലാം സൂക്ഷിക്കുക . ട്രെയിൻ യാത്രയ്ക്കിടയിൽ കൈക്കുഞ്ഞിനെ സഹയാത്രികന് സമീപം ഇരുത്തി വരാമെന്നു പറഞ്ഞു ശുചിമുറിയിൽ പോയ യുവതി മുങ്ങി. പരിഭ്രാന്തനായ യുവാവ് വഴിയിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി. മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 10:10 ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണു സംഭവം. കുട്ടിയെ സിഡബ്ല്യുസി ഒബ്സർവേഷൻ സെന്ററിൽ സൂക്ഷിച്ചു.

രാവിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കണ്ണൂർ-കോഴിക്കോട്-പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് ഒരു വയസ്സുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്. ട്രെയിനിൽ കൈക്കുഞ്ഞുമായി കയറിയ യുവതി കുട്ടിയെ സമീപത്തിരുന്ന യുവാവിന്റെ സീറ്റിൽ ഇരുത്തി. അൽപ്പം കഴിഞ്ഞു കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ച് യുവതി ശുചിമുറിയിലേക്ക് പോയി. ഇതേ സമയം ട്രെയിൻ പാലക്കാട്ടേക്ക് പറപ്പെട്ടു. കല്ലായി കഴിഞ്ഞിട്ടും യുവതി വരാത്തതിനാൽ യുവാവ് തിരഞ്ഞെങ്കിലും അവരെ കണ്ടില്ല. ഇതിനിടയിൽ കുട്ടി കരഞ്ഞു.

 

ഒടുവിൽ ട്രെയിൻ ഫറോക്ക് എത്തിയപ്പോൾ യുവാവ് കുട്ടിയുമായി ഇറങ്ങി റെയിൽവേ പൊലീസിന് കൈമാറി. പൊലീസ് പിന്നീട് ഫറോക്ക് പൊലീസിനെ വിവരം അറിയിച്ചു.പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. ശേഷം പൊലീസ് കുട്ടിയെ വെള്ളിമാട്കുന്ന് സിഡബ്ല്യുസിയിൽ എത്തിച്ചു. ബന്ധുക്കൾ വരുന്നതു വരെ കുട്ടിയെ ഒബ്സർവേഷൻ ഹോമിൽ മാറ്റി. കുട്ടിയെ നൽകി യുവതി മുങ്ങിയ സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തു.

റെയിൽവെ എസ്ഐ സി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 25 വയസ്സു തോന്നിക്കുന്ന യുവതിയാണു കുഞ്ഞിനെയുമായി ട്രെയിനിൽ കയറിയതെന്നു പൊലീസിന് വ്യക്തമായി. സിസിടിവി പരിശോധിച്ച് യുവതിയെ ഉടനെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.വെൽഫെയർ കമ്മിറ്റിയെ പൊലീസ് വിവരം അറിയിക്കുകയും കുട്ടിയെ വെള്ളിമാടുകുന്ന് സിഡബ്ല്യുസിയിൽ എത്തിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (34 minutes ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (34 minutes ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (47 minutes ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (54 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (1 hour ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (1 hour ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (2 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (4 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (4 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (4 hours ago)

Malayali Vartha Recommends