പിണറായിയെക്കുറിച്ച് ജിഷ്ണു പ്രണോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാവിനു നേരെ രൂക്ഷമായ പൊലീസ് അതിക്രമമാണ് അരങ്ങേറിയത്. പിണറായി പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ശക്തവുമാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ജിഷ്ണു വര്‍ഷങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പോസ്റ്റു ചെയ്ത കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
2016 മെയ് 21ന് ജിഷ്ണു ഫേസ്ബുക്കില്‍ഇരട്ടചങ്കനെ കുറിച്ച് എഴുതിയത് ഇങ്ങനെ:
പിണറായിയെന്നു
കേള്‍ക്കുമ്പോള്‍
ചിലര്‍ അഭിമാനിക്കും
ചിലര്‍ ഭയക്കും
ചിലരു കെടന്നു മോങ്ങും
ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും
അവഗണിച്ചേക്കുക
അഭിമാനം കൊള്ളുന്നു
ഇരട്ട ചങ്കുള്ള
ഈ ജനനേതാവിനെയോര്‍ത്ത്
ലാല്‍സലാം
ഇത്തരത്തിലായിരുന്നു ജിഷ്ണു പ്രണോയിയുടെ എഫ്ബി പോസ്റ്റ്. മഹിജയെന്ന ജിഷ്ണുവിന്റെ മാതാവിനെ പൊലീസ് തെരുവില്‍ വലിച്ചിഴച്ചപ്പോള്‍ സൈബര്‍ ലോകത്തിന് ജിഷ്ണുവിന്റെ ഈ പോസ്റ്റ് ഓര്‍ക്കാതെ വയ്യ. പിണറായി എന്ന ഇരട്ട ചങ്കനെ ഓര്‍ത്ത് അഭിമാനം കൊണ്ട ചെറുപ്പക്കാരനായിരുന്നു ജിഷ്ണു. എസ്എഫ്‌ഐക്കു വേണ്ടി നിലകൊണ്ട ജിഷ്ണുവിനു നീതികരിക്കാന്‍ കഴിയാത്ത ക്രൂരതയാണ് തിരിച്ചു ലഭിച്ചതെന്നും സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ജിഷ്ണുവിന് തെറ്റുപറ്റിയെന്നാണ് ആക്ഷേപം നിറയുന്നത്.
https://www.facebook.com/Malayalivartha



























