പോലീസിന് വീഴ്ച പറ്റിയെന്ന മറുപടിയുമായി 'ഓട്ടചങ്കന്‍' വരുമെന്ന് ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്...
പിണറായി എന്ന ആഭ്യന്തര മന്ത്രിയും
ബെഹറ എന്ന ഡി.ജി.പിയും കേരളത്തിനു വേണ്ട..
പോലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍..
മരണം വരെ അധികാര കസേര തീറെഴുതി തന്നിട്ടില്ല നിങ്ങള്‍ക്ക്.. മകനെ നഷ്ടപെട്ട ആ അമ്മയെ വലിച്ചഴച്ചവര്‍ ചെവിയില്‍ നുള്ളിക്കോ.. പിണറായിയുടെ പോലീസിന്റെ തിണ്ണമിടുക്ക് കാണിക്കേണ്ടത് സ്വന്തം മകനെ നഷ്ടപെട്ട അമ്മയോടല്ല..ആ അമ്മ അവിടെ നിരാഹാരം ഇരുന്ന ഒലിച്ചു പോവായിരുന്നൊ ബെഹറയുടെ ഉണക്ക തൊപ്പി ?
തന്റെ തൊപ്പിയും കസേരയും ആ അമ്മയുടെ നെഞ്ചിലെ തീ കൊണ്ട് ചാമ്പലാവും.
പൊലീസിനു വീഴ്ച പറ്റി എന്ന പതിവ് മറുപടിയുമായി വരും ഓട്ട ചങ്കന്‍.
ജനങ്ങള്‍ക്കാണു വീഴ്ച പറ്റിയത്..കഴിഞ്ഞ തെരഞ്ഞെടുപ്പില്‍-ഷാഫി എഴുതി നിര്‍ത്തി.
https://www.facebook.com/Malayalivartha



























