ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ള ബന്ധുക്കള്‍ക്ക് എതിരെ നടപടി ഒഴിവാക്കി

പോലീസ് ആസ്ഥാനത്തിനുമുന്നില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ള ബന്ധുക്കള്‍ക്ക് എതിരെ നടപടി ഒഴിവാക്കി. എന്നാാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ അറസ്റ്റ് ചെയ്തു. കെഎം. ഷാജഹാന്‍, സ്വാമി ഹിമവല്‍ഭദ്രാനന്ദ, എസ്യുസിഐ നേതാക്കളായ ഷാജിര്‍ഖാന്‍, അഡ്വ. സിമി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പോലീസ് അന്വേഷണത്തിലെ തുടര്‍ വീഴ്ചയും വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാര്‍ നടപടിയുമാണ് ജിഷ്ണുവിന്റെ അമ്മയെയും അച്ഛനെയും സമരത്തിനിറക്കാന്‍ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha

























