പൊലീസിന് പറ്റിയത് വീഴ്ചയല്ല; സംയമനം പാലിക്കേണ്ടിയിരുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും മര്‍ദനമേറ്റ പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നുവെന്ന് ജെയ്ക്ക് പറഞ്ഞു.പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ദൃശ്യങ്ങള്‍ താനിതുവരെ കണ്ടിട്ടില്ല. യാത്രയിലാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇതിനെക്കുറിച്ച് അറിയില്ല. ഇന്നു നടന്ന സംഭവങ്ങളെക്കുറിച്ച് എസ്എഫ്‌ഐയുടെ വിശദമായ പത്രക്കുറിപ്പ് വൈകിട്ട് ഇറങ്ങും. പൊലീസിന് വീഴ്ച പറ്റിയതായി കരുതുന്നുണ്ടോ എന്നുളള ചോദ്യത്തിന് വീഴ്ചയല്ല, പൊലീസ് സംയമനം പാലിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് ജെയ്ക്ക് നല്‍കിയ മറുപടി. വൈകാരികമായ ഒരു സമരമായിരുന്നു അത്. അതിനോട് പൊലീസിന് സംയമനം കാണിക്കാമായിരുന്നു. എസ്എഫ്‌ഐ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം തന്നെയാണെന്നും ആ നിലപാടില്‍ സംഘടനയ്ക്ക് ഒരു മാറ്റമില്ലെന്നും ജെയ്ക്ക് വ്യക്തമാക്കി.
ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന സമരത്തെ തളളിപ്പറയാന്‍ തങ്ങളില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിനും വ്യക്തമാക്കിയിട്ടുണ്ട്. ജിഷ്ണു പ്രണോയിക്ക് വേണ്ടി ആദ്യം ഇടപെട്ടത് എസ്എഫ്‌ഐയാണ്. കേസില്‍ പ്രതികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തന്നെയാണ് എസ്എഫ്‌ഐയുടെ നിലപാട്. ജിഷ്ണുവിന്റെ അച്ഛനും അമ്മയും നടത്തുന്ന സമരത്തിന്റെ വൈകാരികതയെ കുറച്ചുകാണുന്നില്ല. പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നില്ലേ എന്ന കാര്യം പരിശോധിക്കണമെന്നും അന്വേഷണം വേണമെന്നും വിജിന്‍ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തെ അഞ്ചുവട്ടം സന്ദര്‍ശിച്ചതാണ് താനെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനുളള കാത്തിരിപ്പിലാണ് എസ്എഫ്‌ഐയെന്നും വിജിന്‍ പറഞ്ഞു.
അഹീെ ഞലമറ; ആദ്യം മര്‍ദ്ദനവും അപഹസിക്കലും; ജനരോഷം ഇരമ്പിയപ്പോള്‍ പൊലീസ് മേധാവികളുടെ ആശുപത്രി സന്ദര്‍ശനം; ഐജി അന്വേഷിക്കും; ബാഹ്യഇടപെടലെന്ന് ബെഹ്‌റ
ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഇന്നുമുതല്‍ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിന് മുമ്പില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജിഷ്ണുവിന്റെ സഹോദരി ആര്യയും ഡിജിപി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























