കുലുക്കമില്ലാതെ മുഖ്യന്‍: പോലീസിന് ന്യായീകരണം...മഹിജയെ അഡ്മിറ്റാക്കി; ശ്രീജിത്ത് നിരീക്ഷണത്തില്‍

ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിലാക്കുകയാണ് പോലീസ് ചെയ്തതെന്ന് മുഖ്യന്റെ വിശദീകരണം. ശാരീരികാസ്വാസ്ത്യത്തെ തുടര്‍ന്ന് നാദാപുരം സ്വദേശിയായ മഹിജയെ (45) വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റാക്കി. ശ്രീജിത്ത് (34) അത്യാഹിത വിഭാഗത്തില്‍ ഒബ്‌സര്‍വേഷനിലാണ്.നടുവേദന, ഇടുപ്പ് ഭാഗത്ത് വേദന എന്നിവയുമായാണ് മഹിജ അത്യാഹിത വിഭാഗത്തിലെത്തിയത്. എക്‌സ്‌റേ പരിശോധനയില്‍ നട്ടെല്ലിനോ അസ്ഥിക്കോ സന്ധിക്കോ പരുക്ക് കണ്ടില്ല. അസഹ്യമായ വേദനയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി മഹിജയെ ഓര്‍ത്തോ വിഭാഗത്തിന്റെ കീഴില്‍ അഡ്മിറ്റാക്കി.
കഴുത്ത്, ശരീരം, നെഞ്ച് എന്നിവിടങ്ങളില്‍ വേദനയുമായാണ് ശ്രീജിത്തിനെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നത്. കഴുത്തിന്റേയും നെഞ്ചിന്റേയും നട്ടെല്ലിന്റേയും എക്‌സ്‌റേയും വയറിന്റെ സ്‌കാനിംഗും എടുത്തു. എക്‌സറേ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ല. സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ശ്രീജിത്തിനെ സര്‍ജറി വിഭാഗത്തിന്റെ കീഴില്‍ അഡ്മിറ്റാക്കുന്നതാണ്. ഇരുവര്‍ക്കും സാധ്യമായ ചികിത്സകളെല്ലാം നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വിചിത്രമായി മുഖ്യന്റെ വാദം
കേരളം മൊത്തം അപലപിക്കുന്ന പൊലീസിന്റെ കിരാത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാമ്പാടി നെഹ്രു കോളജില്‍ ജിഷ്ണു പ്രാണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു സമരം നടത്താനെത്തിയ മഹിജക്ക് സംസ്ഥാനത്തിന്റെ പിന്തുണ.എന്നാല്‍ മഹിജയ്ക്കു നേര്‍ക്ക് പൊലീസ് നടത്തിയ അതിക്രമത്തെ് പിണറായി ന്യായീകരിച്ചു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സഖാവുമായ വി എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും മാത്രമല്ല സമരത്തിനെത്തിയതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പുറത്തുനിന്ന് എത്തിയവര്‍ സമരത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെയാണു പൊലീസ് തടയാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ബിജെപി പ്രവര്‍ത്തകരും എസ്‌യുസിഐ പ്രവര്‍ത്തകരും തോക്കു സ്വാമി( ഹിമവല്‍ ഭദ്രാനന്ദ)യും സമരത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു.
പൊലീസ് ആസ്ഥാനത്തിനു മുന്‍പില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്കു പങ്കുണ്ടെന്നാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നേരത്തേ പറഞ്ഞത്. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിന് മുമ്പില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജിഷ്ണുവിന്റെ സഹോദരി ആര്യയും ഡിജിപി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഐജിയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ കേരളം മുഴുവന്‍ സംഭവത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്. സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സംഭവം വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് മറ്റുപാര്‍ട്ടികള്‍. കേരളം ഈ അമ്മക്കൊപ്പം എന്ന ഹാഷ് ടാഗില്‍ വന്‍ പ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ അരങ്ങേറുന്നത്.
https://www.facebook.com/Malayalivartha

























