മാധ്യമവേട്ട: പോരാട്ടം തുടരുമെന്ന് സാബു വര്‍ഗീസ്; മംഗളം ആസ്ഥാനത്ത് ജീവനക്കാരുടെ ഐക്യദാര്‍ഢ്യം

ഗതാഗതമന്ത്രിയായിരിക്കേ ഏ.കെ ശശീന്ദ്രന്‍ യുവതിയുമായി നടത്തിയ അശ്ലീല സംഭാഷണം പുറത്തുകൊണ്ടുവന്ന 'മംഗളം' ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തകരോട് സര്‍ക്കാരിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധം ആളിക്കത്തി. ബുധനാഴ്ച രാവിലെ കോട്ടയത്തെ മംഗളം ആസ്ഥാനത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജീവനക്കാര്‍ ഒന്നടങ്കം മുന്നോട്ടുവന്നു.
മാധ്യമ രംഗത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് അനീതിയും അഴിമതിയും തുറന്നുകാട്ടുന്ന രീതിയാണ് മംഗളം തുടക്കം മുതല്‍ സ്വീകരിച്ചുവരുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് പറഞ്ഞു. ഈ പോരാട്ടം തുടരും. മംഗളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കാര്യമാണിത്. എല്ലാ വെല്ലുവിളികളെയും ഒറ്റക്കെട്ടായി നമ്മള്‍ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാധ്യമവേട്ടയെ മംഗളത്തിലെ എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായി നേരിടുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ് പറഞ്ഞു. മാധ്യമങ്ങളെ വേട്ടയാടുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ കാണുന്നതെന്ന് ന്യൂസ് എഡിറ്റര്‍ ഇ.പി ഷാജുദ്ദീന്‍ പറഞ്ഞു. കോടതികളില്‍ നിന്ന് മാധ്യമങ്ങളെ അകറ്റിനിര്‍ത്താനുള്ള ശ്രമമാണ് ആദ്യമുതല്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























