മകന്‍ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിന് മുന്നില്‍ ആര്‍ക്കും മുഖം തിരിക്കാന്‍ കഴിയില്ല , ആ അമ്മയുടെ ദു:ഖം തിരിച്ചറിഞ്ഞ് കേരള പോലീസ് പ്രവര്‍ത്തിക്കണം. പോലീസിനെ ഉപദേശിച്ച് കാനത്തിന്റെ എഫ് ബി പോസ്റ്റ്

പോലീസ് മേധാവി ശ്രീ.ബഹ്‌റയോട് .... താങ്കളുടെ കസേരയില്‍ മുന്‍പിരുന്ന ശ്രീ.വെങ്കിടാചലത്തെ താങ്കള്‍ക്ക് പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ വെങ്കിടാചലത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരിക്കല്‍ മാര്‍ച്ച് നടത്തുകയുണ്ടായി. ആ മാര്‍ച്ചില്‍ പങ്കെടുത്ത ആളുകള്‍ക്ക് ഇരിക്കുന്നതിനുള്ള ഷെഡും കസേരയും കുടിക്കുന്നതിന് വെള്ളവും വായിക്കുന്നതിന് പത്രവും ഒരുക്കി അസാമാന്യമായ പ്രായോഗിക ബുദ്ധിയോടെയാണ് ആ സാഹചര്യത്തെ അദ്ദേഹം നേരിട്ടത് . ഇതിലൂടെ പോലീസിന്റെ മനോവീര്യം ഒട്ടും തകര്‍ന്നില്ല എന്ന് മാത്രമല്ല ആരോഗ്യകരമായ മാനസിക നിലയിലേക്ക് ഉയരുകയാണുണ്ടായത്. അങ്ങനെയുള്ള പോലീസ് മേധാവികളും ഈ നാട്ടില്‍ ഒരു കാലത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























