കെ.എം. മാണിയെ തിരിച്ചുവിളിച്ച് ഹസന്‍; ഉടന്‍ യുഡിഎഫിലേക്കില്ലെന്ന് മാണി

മലപ്പുറം വിജയത്തിനു പിന്നാലെ കെ.എം. മാണിയെ യുഡിഎഫിലേക്കു തിരിച്ചുവിളിച്ച് കെപിസിസി ഇടക്കാല അധ്യക്ഷന്‍ എം.എം.ഹസന്‍. മാണിയുടെ തിരിച്ചുവരവു മുന്നണിയില്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും മലപ്പുറം ഫലം ഇതിനുള്ള നല്ല അവസരമാണെന്നും ഹസന്‍ പറഞ്ഞു. എന്നാല്‍, മുന്‍നിലപാടു മയപ്പെടുത്തിയാണു മാണി പ്രതികരിച്ചത്. യുഡിഎഫിലേക്ക് ഉടന്‍ തിരികെ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോടും അന്ധമായ എതിര്‍പ്പോ അമിതമായ സ്‌നേഹമോ ഇല്ല. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കും. മലപ്പുറത്തെ വിജയത്തില്‍ കേരള കോണ്‍ഗ്രസിനും പങ്കുണ്ടെന്നും മാണി പറഞ്ഞു.
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് മാണിയുടെ മടങ്ങിവരവിനെക്കുറിച്ചു ഹസന്‍ പ്രതികരിച്ചത്. മാണി മടങ്ങിവരണമെന്നാണ് യുഡിഎഫ് ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നത്. ഞങ്ങളാരും അദ്ദേഹത്തെ പുറത്താക്കിയതല്ല, സ്വയം പോയതാണ് എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിനു തിരികെ എത്താമെന്നും ഹസന്‍ പറ!ഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കു വേണ്ടി മലപ്പുറത്തു മാണി പ്രചാരണത്തിന് ഇറങ്ങിയതു നേട്ടമായി. ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ചയ്ക്കു തുടക്കമിടുമോ എന്നു ചോദിച്ചപ്പോള്‍ വെള്ളിയാഴ്ച ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ആലോചിക്കുമെന്നു ഹസന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട യുഡിഎഫ് ബന്ധം കേരളാ കോണ്‍ഗ്രസ് (എം) ഉപേക്ഷിച്ചത്.
https://www.facebook.com/Malayalivartha


























