അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കിയില്ല ... നാല് വയസുകാരനെ തെരുവുനായകള്‍ കടിച്ചുകീറി

ആലപ്പുഴ, മണ്ണഞ്ചേരി അവധിക്കാലം ആഘോഷിക്കാന്‍ അമ്മയുടെ വീട്ടിലെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ആലപ്പുഴ കാളാത്ത് വാര്‍ഡില്‍ സജിയുടെ മകന്‍ കാര്‍ത്തികി(4) നെയാണ് തെരുവുനായ്ക്കൂട്ടം അക്രമിച്ചത്. ഇന്നലെ രാവിലെ പത്തു മണിക്ക് മാരാരിക്കുളം തെക്കില്‍ ഏഴാം വാര്‍ഡില്‍ സര്‍വ്വോദയപുരം വള്ളിക്കെട്ടുങ്കല്‍ വീട്ടില്‍ മണിയമ്മയുടെ വീടിനുമുന്നിലായിരുന്നു സംഭവം.
സ്‌കൂള്‍ അവധിയായതിനെതുടര്‍ന്ന് അമ്മ ശ്രീദേവിയുടെ സര്‍വ്വോദയപുരത്തെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്തിക്. ശരീരമാസകലം കടിയേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പ്രദേശത്തെ തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചതിനെതുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























