കുരിശ് വച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരന്‍; ഒഴിപ്പിക്കലുമായി മുന്നോട്ടു പോകുമെന്ന് റവന്യൂമന്ത്രി

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായതെന്ന് മന്ത്രി കാസര്‍ഗോഡ് പറഞ്ഞു.
മൂന്നാറില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരനാണ്. അത് ഒഴിപ്പിച്ചുകഴിഞ്ഞു. ഇനി കുരിശ് പൊളിക്കേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നും റവന്യമന്ത്രി വ്യക്തമാക്കി.
മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ കുരിശ് നീക്കിയതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേചൊല്ലി മുഖ്യമന്ത്രിയുമായി സി.പി.ഐയുടെ അഭിപ്രായ ഭിന്നത നിലനില്‍ക്കേയാണ് മന്ത്രിയുടെ പ്രസ്താവന.
റവന്യൂ അധികൃതര്‍ കുരിശ് പൊളിച്ചുനീക്കിയ സ്ഥാനത്ത് വീണ്ടും മരക്കുരിശ് നാട്ടിയിയിരുന്നു. ഇത് ഇന്നു രാവിലെ കാണാതായി. കുരിശ് വച്ചതും മാറ്റിയതും സ്പിരിറ്റ് ഇന്‍ ജീസസ് തന്നെയാണെന്നാണ് പോലീസ് അനുമാനം. സ്പിരിറ്റി ഇന്‍ ജീസസ് മേധാവി ടോഗ സഖറിയയുടെ ഉടമസ്ഥതയിലുള്ള വാഹനവുമായി രണ്ടു പേരെ പാപ്പാത്തിച്ചോയ്ക്ക് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
https://www.facebook.com/Malayalivartha


























