മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവായി ഡോ. എം.കെ മുനീറിനെ തെരഞ്ഞെടുത്തു

മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവായി ഡോ. എം.കെ മുനീറിനെ തെരഞ്ഞെടുത്തു. ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ തീരുമാനം പ്രഖ്യാപിച്ചു. വി.കെ ഇബ്രാഹിംകുഞ്ഞിനെ നിയമസഭാകക്ഷി ഉപനേതാവും ടി.എ അഹമ്മദ് കബീര്‍ നിയമസഭാകക്ഷി സെക്രട്ടറിയും എം. ഉമ്മര്‍ പാര്‍ട്ടി വിപ്പായും തീരുമാനിച്ചു. കെ.എം ഷാജിയാണ് ട്രഷറര്‍.
ലീഗ് നിയമസഭ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്.
മുസ്‌ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയയുടെ മകനാണ് എം.കെ മുനീര്‍. സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991-ല്‍ കോഴിക്കോട്ട് നിന്നും 1996, 2001 വര്‍ഷങ്ങളില്‍ മലപ്പുറത്ത് നിന്നും അദ്ദേഹം വിജയിച്ചു. 2011-ല്‍ കോഴിക്കോട് സൗത്തില്‍ നിന്ന് വിജയിച്ച മുനീര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പുകളുടെ മന്ത്രിയായി. 2001 മുതല്‍ 2006 വരെ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























