കുരിശ് സ്‌നേഹത്തിന്റേം ത്യാഗത്തിന്റേം രൂപം കയ്യേറ്റത്തിന്റേതല്ല എങ്കിലും ക്രൈസ്തവരുടെ സഹിഷ്ണതയും ചര്‍ച്ച ചെയ്യണ്ടേ?

മൂന്നാറിലെ കുരിശ് ആരു സ്ഥാപിച്ചതായാലും ദൃശ്യമാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ മണ്‍വെട്ടിയും പിക്കാസും ജെ.സി.ബിയും ഉപയോഗിച്ച് തികഞ്ഞ അനാദരവോടെ അത് പൊളിച്ചു മാറ്റിയതു കണ്ടിട്ടും സഹിഷ്ണതയോടെ പ്രതികരിച്ച െ്രെകസ്തവരെ കുറിച്ച് ആരും എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല?
ഒരു ഹിന്ദു ദൈവവിഗ്രഹത്തെയോ ഇസ്ലാം മത അടയാളത്തെ യോ ആണ് ഇങ്ങനെ ചെയ്തതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയായിരുന്നെങ്കില്‍ ഹര്‍ത്താലും ബന്ദും കാരണം നമുക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുമായിരുന്നോ? അവിടെയാണ് െ്രെകസ്തവന്റെ സഹിഷ്ണതയെ നാം സമ്മതിക്കേണ്ടത്.
മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത് എത്ര ഉന്നതമായ നിലയിലാണ്. കുരിശ് പൊളിച്ച രീതിയോട് എതിര്‍പ്പുണ്ടെന്ന് പറഞ്ഞ ബിഷപ്പുമാര്‍ സര്‍ക്കാരിനെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കുരിശ് സ്ഥാപിച്ചത് ആരായാലും അത് മാന്യമായി നീക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. വേണമെങ്കില്‍ കുരിശ് പൊളിക്കല്‍ ഒരു ദേശീയ വിഷയമാക്കി മാറ്റി സര്‍ക്കാരിനെ തന്നെ താഴെയിറക്കാമായിരുന്നു. പണ്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഇവിടെ വിമോചന സമരം ഉണ്ടായത്.
ഒരു ചോദ്യപേപ്പറില്‍ മതത്തിന് അഹിതമായ ഒരു ചോദ്യം ചോദിച്ചു എന്ന പേരിലാണ് ഒരധ്യാപകന്റെ കൈ വെട്ടിയത്. പഴയ നിലയ്ക്കല്‍ സംഭവവും മറക്കാറായിട്ടില്ല. സബ് കളക്ടര്‍ ശ്രീറാമിനു ദ്യശ്യ മാധ്യമങ്ങളുടെ അകമ്പടിയില്ലാതെ പരമരഹസ്യമായി കുരിശ് പൊളിക്കാമായിരുന്നു.അത് ലൈവായി റ്റി.വിയില്‍ കാണുമ്പോഴാണ് കാണികളുടെ ഇടനെഞ്ച് പൊട്ടുന്നത്. അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍ തന്നെ അതില്‍ മറ്റെന്തോ താത്പര്യമുണ്ടെന്നു സംശയിക്കണം. ഉമ്മന്‍ ചാണ്ടിയായിരുന്നു അധികാരത്തിലെങ്കില്‍ ശ്രീറാമിന് എന്ത് സംഭവിക്കുമായിരുന്നു എന്ന് കാണാമായിരുന്നു.
ചുരുക്കം പറഞ്ഞാല്‍ െ്രെകസ്തവരിലെ ഒരു നല്ല ശതമാനം വോട്ടര്‍മാര്‍ പിണറായിക്ക് എതിരായി .അതിന്റെ ഗുണം ലഭിച്ചത് കോണ്‍ഗ്രസിനും.
മഹിജയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ യഥാസമയം നടപടിയെടുക്കാത്തതു പോലെ തന്നെയാണ് കുരിശ് പൊളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതും.
https://www.facebook.com/Malayalivartha


























