സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് പോലീസ് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സര്‍ക്കാരിന്റെ നയമനുസരിച്ച് പൊലീസ് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും പൊലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവന്തപുരം റേഞ്ച് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേസുകളില്‍ പക്ഷപാതിത്വം പാടില്ല. ജാതി-മത-രാഷ്ട്രീയ ശക്തികള്‍ക്ക് പൊലീസ് കീഴടങ്ങരുത്. സേനയിലെ അഴിമതി വെച്ചുപൊറിപ്പിക്കില്ലെന്നൂം മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാര്‍ക്ക് വരുന്ന വീഴ്ചകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും പിണറായി യോഗത്തെ അറിയിച്ചു.
കേരളത്തിലെ പൊലീസിന് തുടര്‍ച്ചയായ വീഴ്ചകള്‍ സംഭവിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ കൊട്ടിയൂര്‍, വാളയാര്‍ ഉള്‍പ്പടെയുള്ള പീഢനകേസുകളിലും ജിഷ്ണുവിന്റെ അമ്മയ്ക്കുനേരെ ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്ന അതിക്രമത്തിലും പൊലീസിന് വീഴ്ച പറ്റിയതായി ആരോപണമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























