ദമ്പതികളെ ചിട്ടിക്കമ്പനി ഉടമ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു

എന്തെല്ലാം പ്രതീക്ഷിച്ചാണെന്നറിയോ വയറ് മുറിക്കിക്കെട്ടി അവര്‍ ചിട്ടികെട്ടിയത്. പക്ഷെ ആ ചിട്ടിപ്പണം കിട്ടില്ലെന്നായപ്പോള്‍ തകര്‍ന്നു പോയി. മൂന്നുലക്ഷത്തി അറുപതിനായിരം രൂപ കിട്ടില്ലെന്നായപ്പോഴാണ് അവര്‍ ചിട്ടിക്കമ്പനി ഉടമയുടെ വീട്ടില്‍ പരാതിയുമായെത്തിയത്.
പക്ഷെ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ ചിട്ടി സ്ഥാപന ഉടമ അറസ്റ്റിലായി. ഇടുക്കി രാജക്കാട് കമരംകുന്ന് കീരിത്തോട്ടില്‍ വേണു (54), ഭാര്യ സുമ (50) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബി ആന്‍ഡ് ബി ചിട്ടിയുടമ അമ്പലപ്പുഴ കോമന സുരേഷാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 7.30 ഓടെ സുരേഷിന്റെ വിടിനുമുന്നിലാണ് ദാരുണസംഭവം. ബി ആന്‍ഡ് ബി ചിട്ടിയില്‍ ദമ്പതികള്‍ മൂന്നുലക്ഷത്തി അറുപതിനായിരം രൂപ ഇറക്കിയിരുന്നു. ഈ പണം ചോദിച്ച് ദമ്പതികള്‍ ഇന്നലെ രാവിലെമുതല്‍ ചിട്ടിയുടമയുടെ അമ്പലപ്പുഴയിലെ വീട്ടില്‍ കുത്തിയിരിക്കുകയായിരുന്നു. വേണുവിന്റെ സഹോദരന്റെ മകളുടെ വിവാഹാവിശ്യത്തിന് പണം നല്‍കാനുണ്ടായിരുന്നു. ഇതു പറഞ്ഞാണ് ദമ്പതികള്‍ ചിട്ടിയുടമയെ തേടി എത്തിയത്.
പണമിടപാടിനെച്ചൊല്ലി തര്‍ക്കമുണ്ടായതായും തുടര്‍ന്ന് ചിട്ടിയുടമ പെട്രാളൊഴിച്ച് കത്തിക്കുകയായിരുെന്നന്നുമാണ് വേണുവിന്റെ മരണമൊഴി. ഇവര്‍ സ്വയം തീകൊളുത്തിയതാണോ എന്ന് കൂടുതല്‍ അന്വേഷണത്തിലൂടെയെ അറിയാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. ചിട്ടിയുടമ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തി നിരവധി പേരെ കബളിപ്പിച്ച് മുങ്ങിയ ശേഷം കോടതിയില്‍ ഹാജരായി ജാമ്യത്തില്‍ ഇറങ്ങിയതാണ്. ഇയാള്‍ നടത്തിയ ചിട്ടിക്കമ്പിനി 2013ല്‍ പൊട്ടിയിരുന്നു. ഇയാള്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് 17 കേസ് കോടതിയിലുണ്ട്.
ദമ്പതികള്‍ വാനില്‍ പലചരക്ക് സാധനങ്ങള്‍ കൊണ്ടുനടന്ന് വില്‍പന നടത്തിയാണ് ഉപജീവനം കഴിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ചിട്ടിപ്പണം ചോദിച്ച് എത്തിയത്. ഒരു മകനും മകളും ഉണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha

























