പശ്ചിമേഷ്യൻ സംഘർഷം... എൽ.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്ന് കേന്ദ്രസർക്കാർഎൽ.പി.ജി.യിൽ 7,300 പേർ പി.എൻ.ജി.യിലേക്ക് മാറി

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽ.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്ന് കേന്ദ്രസർക്കാർ.
കിട്ടുകയില്ലെന്ന പരിഭ്രാന്തിയാൽ പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ 13,700 പുതിയ പി.എൻ.ജി. (പൈപ്പ് ഗ്യാസ്) കണക്‌ഷനുകൾ നൽകി. എൽ.പി.ജി.യിൽ 7,300 പേർ പി.എൻ.ജി.യിലേക്ക് മാറിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം .
എൽ.പി.ജി.യുടെ ലഭ്യതക്കുറവ് ഗാർഹിക ഉപയോക്താക്കളെ ബാധിക്കാതിരിക്കാനാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. വാണിജ്യ എൽ.പി.ജി.യുടെ വിതരണം സംസ്ഥാനങ്ങൾ നിശ്ചയിച്ച മുൻഗണന പ്രകാരമാണ് നടത്തുന്നത്.
"
https://www.facebook.com/Malayalivartha
























