ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയില്‍ ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ 26 വയസ്സുകാരിയായ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയണ്‍ ആന്‍ഡ് സഫാരി പാര്‍ക്കില്‍ ചികിത്സ നല്‍കുന്നതിനിടെയാണ് ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടത്.
കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഡോ. സമീക്ഷ റെഡ്ഡി ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11:30ഓടെ കൂട്ടിനുള്ളില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ഗര്‍ഭിണിയായിരുന്ന ഹിപ്പൊപൊട്ടമസിനെ കൂട്ടിലേക്ക് കയറി പരിശോധിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ഷിമോഗയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തില്‍ വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രെ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും ഡോക്ടര്‍മാര്‍ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ചട്ടങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha






















