Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...

20 MARCH 2026 04:57 PM IST
മലയാളി വാര്‍ത്ത

ഷാർജ എന്റർപ്രണർഷിപ്പ് ഫെസ്റ്റിവലിൽ (SEF 2026) സെഫി സോഷ്യൽ ഇംപാക്ട് അവാർഡ് കാർബെലിം പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. കേരള സ്റ്റാർട്ടപ്പ് മിഷന്റെ യുണീക് ഐഡി സ്റ്റാർട്ടപ്പായ കാർബെലിം, ഐഐടി മദ്രാസ് ഇൻകുബേഷൻ സെൽ, ഐഐഎം ലഖ്‌നൗ എന്റർപ്രൈസ് ഇൻകുബേഷൻ സെന്റർ എന്നിവിടങ്ങളിൽ ഇൻകുബേറ്റ് ചെയ്തിട്ടുള്ള കാലാവസ്ഥാ-സാങ്കേതികവിദ്യ മേഖലയിലെ ഒരു ശ്രദ്ധേയ സ്ഥാപനമാണ്.

വ്യാവസായിക മേഖലകളിൽ നിന്നുള്ള കാർബൺ ബഹിർഗമനം ഫലപ്രദമായി കുറയ്ക്കുന്നതിനായി കാർബെലിം പ്രകൃതിദത്ത കാർബൺ ക്യാപ്ചർ പരിഹാരമാർഗ്ഗങ്ങൾ വികസിപ്പിച്ചിരിക്കുന്നു. ഇവർ ഗവേഷണത്തിലൂടെ രൂപകൽപ്പന ചെയ്ത പതിനൊന്ന് ഇനം സൂക്ഷ്മ ആൽഗകളുടെ പ്രത്യേക മിശ്രിതം അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്‌സൈഡ് കാര്യക്ഷമമായി ആഗിരണം ചെയ്ത് ശുദ്ധ ഓക്‌സിജൻ പുറത്തുവിടുന്നു. ഇതോടൊപ്പം, ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന പി.എം 2.5, പി.എം 10, നൈട്രജൻ ഓക്‌സൈഡുകൾ, സൾഫർ ഓക്‌സൈഡുകൾ തുടങ്ങിയ അന്തരീക്ഷ മലിനീകരണ ഘടകങ്ങളെ ഫിൽട്ടർ ചെയ്യാനും ഈ സാങ്കേതികവിദ്യ സക്ഷമമാണ്.

കെട്ടിടങ്ങളുടെ ഉൾഭാഗത്തും പുറത്തും ഒരുപോലെ ഘടിപ്പിക്കാൻ കഴിയുന്ന ഈ ഉപകരണത്തിന് പേറ്റന്റ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 'കാർബെലിം ബയോമിമെറ്റിക് ഫസേഡ്' എന്നറിയപ്പെടുന്ന ലിവിങ് വാൾ സിസ്റ്റം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IoT) സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തത്സമയ നിരീക്ഷണം ഉറപ്പ് നൽകുന്നു.

യു.എ.ഇ. യൂണിവേഴ്‌സിറ്റിയിൽ നിന്ന് 'നേച്ചർ-ബേസ്ഡ് കാർബൺ സീക്വസ്‌ട്രേഷൻ' വിഷയത്തിൽ പിഎച്ച്ഡി നേടിയ ഡോ. കാർത്തിക ഗോപിയാണ് കാർബെലിമിന്റെ സ്ഥാപക. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) മറൈൻ ബയോളജിയിൽ റാങ്ക് ജേതാവായ ഇവർക്ക് ആൽഗൽ ബയോടെക്‌നോളജി മേഖലയിൽ ഒരു ദശാബ്ദത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. ഡെൻഡ്ര സിസ്റ്റംസ് ഉൾപ്പെടെ ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ കാർബൺ സയന്റിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള ഇവർ, യൂറോപ്പ്, ഗൾഫ് മേഖലകളിൽ കാലാവസ്ഥ വ്യതിയാന നിയന്ത്രണത്തിനായുള്ള നിരവധി പൈലറ്റ് പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

വ്യവസായ ശാലകളിൽ നിന്ന് പുറന്തള്ളുന്ന ഫ്ലൂ ഗ്യാസ് ശുദ്ധീകരണവും ജലസംസ്‌കരണ പ്രക്രിയകളും സംയോജിപ്പിച്ചുകൊണ്ട്, ഈ ദ്വിതീയ ഉൽപ്പന്നമായ മൈക്രോആൽഗ ബയോമാസിനെ ഇഞ്ചിനിയേർഡ് ബയോചാറായി രൂപാന്തരപ്പെടുത്തുകയാണ് കാർബെലിം ചെയ്യുന്നത്. ഈ ബയോചാർ, ആഗോള കാർബൺ ക്രെഡിറ്റ് വിപണിയിൽ അന്താരാഷ്ട്ര നിലവാരമുള്ള കാർബൺ ക്രെഡിറ്റ് ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ഇതിലൂടെ, മലിനീകരണം ഒരു ബാധ്യതയായി കണ്ടിരുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് സ്വന്തം ഉദ്‌വമനത്തിൽ നിന്ന് തന്നെ ഒരു ദീർഘകാല വരുമാന സ്രോതസ്സ് ഉണ്ടാക്കാൻ കഴിയുന്ന ഒരു പുതിയ ഹരിത-ബിസിനസ് മാതൃക കാർബെലിം മുന്നോട്ടു വെക്കുന്നു. ഇതിനൊപ്പം, കാർബെലിം ഇപ്പോൾ തമിഴ്‌നാട് കൃഷി സർവ്വകലാശാലയുമായി (TNAU) സഹകരിച്ച്, ഇവരുടെ പേറ്റന്റ് ചെയ്ത മൈക്രോആൽഗ കൺസോർഷ്യം ഉപയോഗിച്ചുള്ള ബയോ-സ്റ്റിമുലന്റ് ഫീൽഡ് ട്രയലുകൾ ആരംഭിച്ചിരിക്കുന്നു. സസ്യ വേരുകളുടെ ആരോഗ്യവും വളർച്ചയും ഉത്തേജിപ്പിക്കുക (Root Enhancement) എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ഗവേഷണം, ജൈവ കൃഷിയും കാർബൺ ഇക്കോണമിയും തമ്മിൽ ഒരു ചരിത്രപ്രധാന പാലം നിർമ്മിക്കുന്നതാണ്.

വേൾഡ് ഫിൽട്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ‘പ്രൊഡക്ട് ഓഫ് ദ ഇയർ’ അവാർഡ്, എം.ഐ.ടി. സോൾവ് ഗ്ലോബൽ ചലഞ്ചിലെ ഫൈനലിസ്റ്റ് അംഗീകാരം, കൂടാതെ സ്റ്റാർട്ടപ്പ് ഇന്ത്യ സുസ്ഥിരതാ ചലഞ്ചിൽ ഇരുപത് ലക്ഷം രൂപയുടെ വിജയി ബഹുമതി എന്നിവ ഇതിനുമുമ്പ് തന്നെ കാർബെലിം സ്വന്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (8 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (15 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (21 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

Malayali Vartha Recommends