Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..

20 MARCH 2026 04:59 PM IST
മലയാളി വാര്‍ത്ത

അല്പം വൈകിയെങ്കിലും എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ. യു.ഡി.എഫ്. പേരാവൂർ നിയോജകമണ്ഡലം സ്ഥാനാർഥിയായി രണ്ടുദിവസം മുൻപ് പ്രഖ്യാപനം വന്നിട്ടും കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിലുള്ള തിരക്കുകാരണം മണ്ഡലത്തിൽ എത്താൻ പറ്റാത്ത സണ്ണി ജോസഫിന് മണ്ഡലം കരുതിവെച്ചത് വലിയ സ്വീകരണമായിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ നിന്ന്‌ ബെംഗളൂരു വഴിയാണ്‌ മട്ടന്നൂർ വിമാനത്താവളത്തിലിറങ്ങിയത്.പയഞ്ചേരിമുക്കിൽനിന്ന്‌ ആരംഭിച്ച റോഡ്‌ഷോയിൽ മലയോരമേഖലയിൽനിന്നെത്തിയ നൂറുകണത്തിന് പ്രവർത്തകർ അണിനിരന്നു.

ഇരിട്ടി നഗരം ചുറ്റി ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു. റോഡ്‌ഷോ പാതിപിന്നിട്ടപ്പോൾ കെ.പി.സി.സി. വൈസ് പ്രസിഡന്റും ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി. വഴിയിരികിൽ നിന്ന വോട്ടർമാരെയും പ്രവർത്തകരെയും കൈവീശിക്കാണിച്ച് ഇരുനേതാക്കളും നഗരത്തിൽ വലിയ ഓളം തീർത്തു.പ്രവർത്തകരുടെ ആവേശം കാണുമ്പോൾ പേരാവൂരിൽ സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും. അതിനുള്ള പ്രവർത്തനമായിരിക്കണം ഇനിയുള്ള നാളുകളിൽ നടത്തേണ്ടതെന്ന് റോഡ്‌ഷോയ്ക്കുശേഷം നടന്ന യു.ഡി.എഫ്. കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു.

 

വടകരയിൽ ഉണ്ടാക്കിയപോലുള്ള പ്രശ്നം ഇവിടെയും ആവർത്തിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്.ആരെയും വ്യക്തിപരമായി പരാമർശിക്കുകയല്ല. എന്താണ് വടകരയിൽ ഉണ്ടായതെന്നും ആരാണ് ഉണ്ടാക്കിയതെന്നും ജനങ്ങൾക്ക് നന്നായി അറിയാമായിരുന്നു എന്നതിന്റെ റിസൽട്ടാണ് പിന്നീട് ഉണ്ടായതെന്ന് കാഫർ പ്രയോഗത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഷാഫി പറഞ്ഞു.ആര് മത്സരിക്കുന്നു എന്നതല്ല പ്രശ്നമെന്നും, ഇവിടെ ജനങ്ങളും ജനങ്ങൾക്കെതിരായ സർക്കാരും തമ്മിലാണ് മത്സരം നടക്കുന്നത്. ഇതിന് മറ്റൊരു ഘടകത്തിനും പ്രസക്തിയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പേരാവൂരിലെ ജനമനസുകൾ ഇതിനോടകം തന്നെ സണ്ണി ജോസഫിനെ ജയിപ്പിച്ച് കഴിഞ്ഞു എന്നും ഷാഫി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും ആവർത്തിക്കുമെന്നും ജനങ്ങൾ ജയിച്ച് യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും ഷാഫി ചൂണ്ടിക്കാട്ടി.പേരാവൂർ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുക. കെപിസിസി പ്രസിഡന്റിനെ തറപറ്റിക്കുക. കണ്ണൂരിലെ യുഡിഎഫ് ശക്തികേന്ദ്രത്തിൽ കെ.കെ. ശൈലജയെ തന്നെ സിപിഎം കളത്തിലിറക്കിയതിന് പിന്നിൽ ലക്ഷ്യം ഒന്നുമാത്രം. മണ്ഡലം പിടിച്ച് അഭിമാനപ്പോരാട്ടത്തിൽ വിജയിച്ച് കയറുക.

 

കണ്ണൂരെന്ന സിപിഎമ്മിന്റെ ചെങ്കോട്ടയിലെ യുഡിഎഫ് മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തുറ്റ മുഖങ്ങളിലൊന്നായ ശൈലജയെ തന്നെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചതും ആ കാരണം കൊണ്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (10 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (41 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (57 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends