മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു... വാഹനത്തിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആറുപേർ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആറുപേർ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കുടപ്പനമൂട് പള്ളിയിലെ ചെറിയപെരുന്നാൾ നിസ്കാരം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് 25 അടിയിലേറെ താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. വാഹനം കല്ലുകെട്ടിന് സമീപമുണ്ടായിരുന്ന രണ്ട് വൃക്ഷങ്ങൾക്കിടയിൽ കുടുങ്ങിയത് കാരണം വൻ അപകടം ഒഴിവായി.
വൃക്ഷങ്ങൾ ഇല്ലാതിരുന്നെങ്കിൽ സമീപത്തുണ്ടായിരുന്ന വീട്ടിലേക്ക് വാഹനം ഇടിച്ചുകയറുമായിരുന്നു.കുടപ്പനമൂട് സ്വാദേശികളായ മുഹമ്മദ് റാഫി (22),സഹീർഖാൻ (21),റിയാസ് (25),മുഹമ്മദ് (11),സിയാൻ (12),സുഹൈബ് (14) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.നിസാര പരിക്കേറ്റ ഇവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഹമ്മദിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. അപകടം നടന്ന ഉടൻ അതുവഴി വന്ന യാത്രക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. നേരത്തേയും ഇതേ സ്ഥലത്ത് രണ്ട് വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha
























