പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...

കെ. സുധാകരനെ ചുറ്റിപ്പറ്റി കോൺഗ്രസിൽ നിലനിന്നിരുന്ന നാടകീയമായ സ്ഥാനാർത്ഥി തർക്കങ്ങൾക്ക് ഒടുവിൽ വിരാമം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമായതോടെയാണ് സുധാകരൻ വഴങ്ങിയത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേരിട്ട് നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിൽ പാർട്ടി തീരുമാനത്തിന് കണ്ണൂരിലെ കരുത്തൻ പച്ചക്കൊടി വീശി. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള യുവനേതാക്കൾ സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി.
https://www.facebook.com/Malayalivartha






















