Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ തകർത്ത് പൊലീസ്...സമീപകാലത്തെ ഏറ്റവും ഗുരുതരമായ ചാരവൃത്തി കേസുകളിൽ ഒന്നാണ് ഇത്.. പ്രതികളുടെ എണ്ണം 22 ആയി ഉയർന്നു..


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

ലംബോദരന്റെ കമ്പനി സ്‌പൈസസ് ബോര്‍ഡിനു നല്‍കിയത് വ്യാജ വിവരങ്ങള്‍, ആശയവിനിമയത്തില്‍ നടത്തിയത് കള്ളക്കളി

26 APRIL 2017 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

ചോദ്യം ചോ​ദിക്കേണ്ട വേദിയല്ല പൊതുയോ​​ഗം; പൊതുയോ​ഗത്തിന് പൊതുയോ​ഗത്തിന്റെ രീതിയുണ്ട്; പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ? പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി ആലപ്പുഴയിലും മാരാക്കുളത്തും കായംകുളത്തുമൊക്കെ അലയടിക്കും; ജി സുധാകരന്റെ വിജയത്തില്‍ സിപിഎം ഞെട്ടുമെന്ന് യുഡിഎഫ്

കുങ്കിയാനകളെക്കൊണ്ട് തിരച്ചിൽ നടത്തിയെങ്കിലും... വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം

വിമാനയാത്രാ നിരക്ക് വർദ്ധനവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി... കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...

മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള കമ്പനി സ്‌പൈസസ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചും വ്യാജ വിവരങ്ങള്‍ നല്‍കിയും വാണിജ്യ നേട്ടമുണ്ടാക്കാന്‍ നടത്തിയ ശ്രമം പുറത്ത്. ഇല്ലാത്ത സംവിധാനങ്ങള്‍ ഉണ്ടെന്ന് വ്യാജ വിവരം നല്‍കി ഇലേല സ്‌പെയ്‌സ് നേടിയെടുക്കാനായിരുന്നു ശ്രമം. സ്‌പൈസസ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ലംബോദരന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള പുലരി പ്ലാന്റേഷന്‍സ് നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്നു വ്യക്തമായി. 

2014 ഡിസംബറിലാണ് ഇലേലം നടത്തുന്നതിനുള്ള അനുമതിക്കായി പുലരി പ്ലാന്റേഷന്‍സ് ബോര്‍ഡിന് അപേക്ഷ നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടതിനെത്തുടര്‍ന്ന് ബോര്‍ഡ് അപേക്ഷ തള്ളി. തുടര്‍ന്ന് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും നടപടി പുനപരിശോധിക്കാന്‍ കോടതി ബോര്‍ഡിനു നിര്‍ദേശം നല്‍കുകയുമായിരുന്നു. പിന്നീടു നടത്തിയ പരിശോധനയിലാണ് പുലരി പ്ലാന്റേഷന്‍സ് നല്‍കിയ വിവരങ്ങളും ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ നടത്തിയ കള്ളക്കളികളും പുറത്തുവന്നത്.

ഇലേലം നടത്തുന്നതിനുള്ള ഗോഡൗണ്‍, പൂളിങ് ഡെപ്പോകള്‍, മറ്റു സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടെന്നായിരുന്നു കമ്പനി അപേക്ഷയില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സ്ഥലത്ത് പരിശോധന നടത്തിയ സ്‌പൈസസ് ബോര്‍ഡ് സംഘത്തിന് കാണാനായത് ഒരു പൂളിങ് ഡെപ്പോ മാത്രമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അപേക്ഷയില്‍ പറഞ്ഞിരുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്. ഹൈക്കോടതി ഉത്തരവു വന്ന ശേഷം തട്ടിക്കൂട്ടിയവയാണ് ഇവയെന്നാണ് സ്‌പൈസസ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. അപേക്ഷ നല്‍കിയ സമയത്തോ കോടതിയെ സമീപിക്കുന്ന സമയത്തോ കമ്പനിക്ക് ഇത്തരം സംവിധാനങ്ങളില്ല. ഇക്കാര്യത്തില്‍ തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കമ്പനി നല്‍കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബോര്‍ഡ് പരിശോധന നടക്കുന്ന സമയത്ത് പാതി പണിത നിലയിലായിരുന്നു ഗോഡൗണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റെജിസ്ട്രാര്‍ ഒഫ് കമ്പനീസിന് കമ്പനി സമര്‍പ്പിച്ച ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പ്രകാരം 9460 രൂപ മാത്രമായിരുന്നു ക്യാഷ് ബാലന്‍സ്. ഇരുപതു ലക്ഷം രൂപയാണ് കമ്പനി പ്രവര്‍ത്തന മൂലധനമായി കാണിച്ചത്. കുറഞ്ഞത് മൂന്നു കോടി രൂപയ്ക്കുള്ള ഏലം കൈകാര്യം ചെയ്യുന്നതിന് ഈ മൂലധനം അപര്യാപ്തമാണെന്ന് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, അനുമതി നിഷേധിക്കാതിരിക്കുന്നതിനു കാരണം ആരാഞ്ഞ് ബോര്‍ഡ് കമ്പനിക്കു നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ഇങ്ങനെയൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന വിശദീകരണമാണ് കമ്പനി ബോര്‍ഡിനു നല്‍കിയത്. എന്നാല്‍ ചിത്തരപുരം, പോത്തന്‍കാട പോസ്റ്റ് ഓഫിസുകളില്‍ നടത്തിയ പരിശോധനിയല്‍ നോട്ടീസ് കമ്പനിക്കു നല്‍കിയിട്ടുണ്ടെന്നു ബോധ്യപ്പെട്ടു. കമ്പനിക്കു വേണ്ടി എംജി മനോഹരന്‍ എന്നയാളാണ് നോട്ടിസ് കൈപ്പറ്റിയതെന്നും ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പിന്നീട് നേരിട്ടു നല്‍കിയ നോട്ടീസിന് നല്‍കിയ വിശദീകരണവും തൃപ്തികരമല്ലെന്നു കണ്ടതിനെത്തുടര്‍ന്നാണ് പുലരി പ്ലാന്റേഷന്‍സിന്റെ അപേക്ഷ സ്‌പൈസസ് ബോര്‍ഡ് തള്ളിയത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നോട്ടീസില്‍ ഉന്നയിച്ച സംശയത്തിന് മറ്റൊരു കമ്പനിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും ബാലന്‍സ് ഷീറ്റും സമര്‍പ്പിക്കുകയാണ് പുലരി പ്ലാന്റേഷന്‍സ് ചെയ്തത്. കാഞ്ഞിരവേലില്‍ ട്രെയഡേഴ്‌സ് എന്ന ഈ സ്ഥാപനത്തിന് പുലരി പ്ലാന്റേഷന്‍സുമായുള്ള ബന്ധം വ്യക്തമല്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനുള്ള നിയമപരമായ അധികാരം ബോര്‍ഡിനില്ലെന്ന വാദം ഉന്നയിച്ചാണ് കമ്പനി ഇതിനെ നേരിട്ടത്.
അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന സംവിധാനങ്ങള്‍ ഇല്ലെന്ന് മറുപടിയില്‍ സമ്മതിച്ച കമ്പനി പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനുമതി തരണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. എന്നാല്‍ പുതിയ സംവിധാനങ്ങള്‍ പൂര്‍ണമല്ലെന്നതും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങള്‍ നല്‍കിയെന്നതും കണക്കിലെടുത്ത് ബോര്‍ഡ് അപേക്ഷ തള്ളുകയായിരുന്നു.
പുലരി പ്ലാന്റേഷന്‍സിന് 139 കോടിയുടെ ആസ്തിയുണ്ടെന്നും മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോദരന്റെ കുടുംബത്തിന് ഇതില്‍ 15 കോടിയുടെ നിക്ഷേപമുണ്ടെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ലംബോദരന്റെ മകന്‍ ലജീഷാണ് കമ്പനിയുടെ എംഡി. വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്നും സ്‌പൈസസ് ബോര്‍ഡില്‍നിന്ന് ലേലത്തിനു ലൈസന്‍സ് കിട്ടാത്തതിനാല്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് ലംബോദരന്‍ പ്രതികരിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

200 കോടി രൂപയുടെ ബംഗ്ലാവ് ഞാൻ ഉണ്ടാക്കിയതാ.. പക്ഷേ അതെന്റെ പേരിലല്ല;രാജീവ് ചന്ദ്രശേഖർ  (3 minutes ago)

നിയമസഭാ വിജയത്തിൽ ബിജെപി വിജയിക്കും; തിരഞ്ഞടുപ്പ് നിർണ്ണായകമാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (13 minutes ago)

ചോദ്യം ചോ​ദിക്കേണ്ട വേദിയല്ല പൊതുയോ​​ഗം; പൊതുയോ​ഗത്തിന് പൊതുയോ​ഗത്തിന്റെ രീതിയുണ്ട്; പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ? പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (16 minutes ago)

പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി ആലപ്പുഴയിലും മാരാക്കുളത്തും കായംകുളത്തുമൊക്കെ അലയടിക്കും; ജി സുധാകരന്റെ വിജയത്തില്‍ സിപിഎം ഞെട്ടുമെന്ന് യുഡിഎഫ്  (21 minutes ago)

മുഖ്യന്റെ അന്തകരായ് ഷാഫി രാഹുല്‍  (23 minutes ago)

രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ  (1 hour ago)

പ്രതീക്ഷയോടെ ഓഹരി വിപണി.... നേട്ടത്തോടെ വ്യാപാരം, ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നു, നിഫ്റ്റി 23,000ലേക്ക്  (4 hours ago)

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (4 hours ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (5 hours ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (5 hours ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (5 hours ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (5 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (5 hours ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (6 hours ago)

Malayali Vartha Recommends